vellapally-shamseer

എ.എന്‍.ഷംസീര്‍ ലീഗിന്റെ ശബദ്മെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. വെള്ളാപ്പള്ളിയുടേത് വര്‍ഗീയതയ്ക്ക് വളംവയ്ക്കുന്ന പ്രസ്താവനയാണ്. പാര്‍ട്ടി നേതാക്കളെ വിഭജിക്കാന്‍ അനുവദിക്കില്ലെന്നും പരാമര്‍ശം എസ്എന്‍ഡിപി സെക്രട്ടറി സ്ഥാനത്തിന് േയാജിക്കാത്തതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. 

അതേസമയം വെള്ളാപ്പള്ളിക്ക് പരോക്ഷ മറുപടിയുമായി എ.എന്‍.ഷംസീര്‍ രംഗത്തെത്തി. അസമത്വവും അജ്ഞതയും മനുഷ്യന്‍റെ ഏറ്റവും വലിയ ശത്രുക്കളാണെന്ന് ശ്രീനാരായണഗുരുവിന്‍റെ  ചിത്രം ഉള്‍പ്പെടുത്തി ഷംസീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. എ.എന്‍.ഷംസീറിന്‍റേത് ലീഗിന്റെ ശബദ്മെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പരാമര്‍ശം. ഷംസീര്‍ കുറുക്കുവഴിയിലൂടെയാണ് അധികാരത്തിലെത്തിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം അസംബന്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. പ്രസ്താവന പാര്‍ട്ടി അവജ്ഞാപൂര്‍വം തള്ളുന്നെന്നും പിണറായി തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പ്രസ്താവനക്കെതിരെ രംഗത്തെത്തി. ഷംസീർ ആരാണെന്ന് തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളി നടേശൻ അല്ലെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി.

ENGLISH SUMMARY:

A N Shamseer has faced severe criticism from the CPM state secretariat regarding Vellaappally Natesan's statement calling him the 'mouthpiece of the League'. The CPM condemned Natesan's remarks as fueling communalism and stated they would not allow party leaders to be divided, deeming the statement unbecoming of an SNDP secretary.