മന്ത്രിസഭക്ക് കോഴിക്കോട് ഐ.ഐ.എമ്മില്‍ പരിശീലനം. ഡേറ്റാ അധിഷ്ഠിത ഭരണം, മാനേജ്മെന്‍റ് എന്നിവയിലാണ് ക്ലാസുകള്‍. അതിനുശേഷം ഉദ്യോഗസ്ഥര്‍ക്കും പഴ്സനല്‍ സ്റ്റാഫിനും പരിശീലനം നല്‍കാനാണ് തീരുമാനം.
സര്‍ക്കാരില്‍ ഇനി പരീശീലന കാലമാണ്. ആദ്യമായി ക്ലാസിലിരിക്കുക മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. അടുത്തമാസം നാല്, അഞ്ച് തീയതികളില്‍ കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്‍റിലാണ് പരിശീലനം. കാലം മാറിയതിനനുസരിച്ച് ഭരണ രീതിയും മാറണം എന്ന തിരിച്ചറിവിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ഡേറ്റയെ അടിസ്ഥാനമാക്കി ഭരണ നിര്‍വഹണം എങ്ങനെ മെച്ചമാക്കാം, പുത്തന്‍ മാനേജ്മെന്‍റ് രീതികളെന്താണ് എന്നിവയാണ് പ്രധാനമായും പരിശീലനത്തില്‍ വരിക.
ആദ്യമായി മന്ത്രിമാരായവരും ജനപ്രതിനിധികളായവരും മന്ത്രിസഭയിലുണ്ട്. ഇവരെക്കൂടി കണക്കിലെടുത്താണ് പരിശീലനം രൂപപ്പെടുത്തിയിരിക്കുന്നത്. അടുത്തഘട്ടമായി ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫിനും പരിശീലനം ഉണ്ടാകും. ഐഎംജി, സിഎംഡി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദഗ്ധര്‍ , ട്രെയിനര്‍മാര്‍ എന്നിവരുടെ സേവനം തേടും. പരിശീലനം കൃത്യമായ ഇടവേളകളില്‍ തുടര്‍ന്നും നടത്താനാണ് ആലോചന.