പൊതുവേദിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഇരുത്തി കോൺഗ്രസിനെതിരെ ജി.സുധാകരന്റെ വിമർശനം. ആലപ്പുഴയിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ നടത്തുന്ന കൂട്ടുകച്ചവടം അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തലയോട് സുധാകരൻ അവശ്യപ്പെട്ടു. ആലപ്പുഴ നഗരസഭയിലെ ഇടതു കൗൺസിലർമാർ തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കാര്യം അറിഞ്ഞിട്ടും പോലീസ് തന്നെ അറിയിച്ചില്ലെന്ന് ആഭ്യന്തരമന്ത്രിയെ വേദിയിലിരുത്തി വിമർശിച്ചു.
കോണ്‍ഗ്രസ് ആണ് നഗരസഭ ഭരിക്കുന്നത്. ഇന്നലെ നഗരസഭയിൽ തന്നെ സ്വീകരണത്തിന് വിളിച്ചു . അഴിമതിയിലേക്ക് ആണ് കാര്യങ്ങൾ പോകുന്നത്. എനിക്കെതിരെ പ്ലക്കാർഡ് ഉയർത്തി. എന്ത് കൊണ്ട് യുഡിഎഫ് കൗൺസിലർമാർ അത് നീക്കം ചെയ്തില്ല?. എന്ത് കൊണ്ട് അവരെ അറസ്റ്റ് ചെയ്തില്ല?. എന്നെ വിളിച്ചു വരുത്തി പ്രതിഷേധിക്കാൻ ആയിരുന്നു എൽഡിഎഫ് പ്ലാൻ. എന്റെ ഉടുപ്പിൽ പോലും ഒരുത്തനും തൊടില്ല. ഞാൻ ഉണ്ടായിരുന്നേൽ കരണക്കുറ്റിക്ക് അടിച്ചേനെ – സുധാകരന്‍ പറഞ്ഞു
എന്നാൽ, സുധാകരൻ ആരോപിച്ച കൂട്ടുകച്ചവടത്തെപ്പറ്റി അറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.