കോഴിക്കോട് സ്വദേശിയാണ് അപകടത്തില്‍ മരിച്ചത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി
മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യബസ് തലകീഴായി മറിഞ്ഞുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു. 26 പേര്‍ക്ക് പരുക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. കോഴിക്കോട് –തൃശൂര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. കുറ്റിപ്പുറം ദേശീയപാതയില്‍ വച്ച് നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച ശേഷം മറിയുകയായിരുന്നു. കോഴിക്കോട് പന്തീരാങ്കാവ് പെരുവയല്‍ സ്വദേശി വൈഷ്ണവാണ് മരിച്ചത്. ദേവസ്വം ബോര്‍ഡിന്‍റെ പരീക്ഷയ്ക്കായി പോകവേയാണ് അപകടം.
ബസപകടത്തില്‍ പരുക്കേറ്റവരെ കോട്ടപ്പുറത്തെയും വളാഞ്ചേരിയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇറക്കവും വളവും ചേര്‍ന്ന ഭാഗത്താണ് അപകടമുണ്ടായത്. ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഡിവൈഡറില്‍ ഇടിച്ചുവെന്നും അപകടത്തില്‍പ്പെട്ട് കിടന്നിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ദേശീയപാതയിലൂടെയുള്ള ഗതാഗതം ഭാഗികമായി സ്തംഭിച്ചിട്ടുണ്ട്.
ഇടിയുടെ ആഘാത്തില്‍ ബസിന്‍റെ നടുഭാഗം പൂര്‍ണമായും തകര്‍ന്നു, വീലുകള്‍ ഊരിത്തെറിച്ചു പോയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. തലകീഴായി കിടക്കുന്ന ബസ് ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ENGLISH SUMMARY:
A serious road accident occurred in Kuttippuram, Malappuram district, when a private bus overturned onto a car after hitting an auto-rickshaw on the national highway. Multiple passengers and motorists sustained injuries, with the condition of three individuals reported as critical. Local residents, police, and rescue personnel rushed to the scene to conduct rescue operations and extricate trapped victims from the crushed vehicles. Traffic along the busy national highway stretch was temporarily disrupted as authorities managed the emergency response and cleared the wreckage. Investigations into the exact cause of the collision, including potential speeding or loss of control, are currently underway by local law enforcement.