mdma-teacher-arrest-perambra
  • എംഡിഎംഎ വിറ്റ കാവ്യയും കീര്‍ത്തനയും ലക്ഷങ്ങളുടെ ഇടപാടാണ് നടത്തിയത്. അക്കൗണ്ടില്‍ ഇതിന് തെളിവുകളുമുണ്ട്. കീര്‍ത്തനയാണ് ആദ്യം പിടിയിലായത്. തുടര്‍ന്നാണ് കാവ്യയിലേക്കും പൊലീസ് എത്തി

കോഴിക്കോട് പേരാമ്പ്രയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ അധ്യാപിക കീര്‍ത്തനയെ പിരിച്ചുവിട്ട് ഉത്തരവ്. പേരാമ്പ്ര ബിആര്‍സിയിലെ സ്പെഷലിസ്റ്റ് അധ്യാപികയായ കീര്‍ത്തനയെ പിരിച്ചു വിടാന്‍ സമഗ്ര ശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രൊജക്ടറാണ് നിര്‍ദേശിച്ചത്. കീര്‍ത്തനയ്ക്കൊപ്പം പിടിയിലായ ചെരുവാളൂര്‍ സ്കൂളിലെ ടീച്ചര്‍ കാവ്യയെയും പിരിച്ചുവിടും. Also Read: എം.ഡി.എം.എ വില്പന; അധ്യാപികമാര്‍ അറസ്റ്റില്‍, ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ട്രാന്‍സാക്ഷന്‍

അധ്യാപിക പരിവേഷം മറയാക്കി എംഡിഎംഎ വിറ്റ കാവ്യയും കീര്‍ത്തനയും ലക്ഷങ്ങളുടെ ഇടപാടാണ് നടത്തിയത്. അക്കൗണ്ടില്‍ ഇതിന് തെളിവുകളുമുണ്ട്. കീര്‍ത്തനയാണ് ആദ്യം പിടിയിലായത്. തുടര്‍ന്നാണ് കാവ്യയിലേക്കും പൊലീസ് എത്തിയത്. ആവശ്യക്കാര്‍ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കും. ഇവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘാംഗങ്ങള്‍ പണം അയച്ചവര്‍ക്ക് ലഹരി എത്തിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 

ENGLISH SUMMARY:

Samagra Shiksha Kerala has issued an order terminating Keerthana, a specialist teacher at the Perambra BRC, following her arrest in an MDMA drug peddling case. Her accomplice Kavya, a teacher at Cheruvaloor school who was arrested alongside her, is also slated for termination. Police investigations revealed that the duo used their teaching positions as a cover to run a high-volume drug syndicate involving financial transactions worth lakhs. According to investigators, buyers transferred money directly into the suspects' bank accounts, and gang members subsequently delivered the narcotics based on coordinates provided by the teachers. The swift administrative action underscores the zero-tolerance policy against drug offenses among educational personnel.