നിയമസഭയില്‍ സ്പീക്കര്‍ പ്രതിപക്ഷത്തിന് അധികസമയം അനുവദിക്കുന്നു എന്നാണ് റവന്യുമന്ത്രി അനില്‍കുമാറിന്‍റെ പരാതി. പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടിസിനു പിന്നാലെ വന്ന വോക്കൗട്ട് പ്രസംഗത്തിന് അധികസമയം അനുവദിച്ചു എന്നാണ് മന്ത്രിയുടെ പരാതി. പ്രതിപക്ഷനേതാവിന് 15 മിനിറ്റ് അനുവദിച്ചെന്നും രണ്ടാം കക്ഷിയുടെ നേതാവിന് 7 മിനിറ്റ് നല്‍കിയെന്നും അനില്‍കുമാര്‍ പരാതിപ്പെട്ടു.
പത്ത് വര്‍ഷമായി പ്രതിപക്ഷ നേതാവിന് വോക്കൗട്ട് പ്രസംഗത്തിന് 10 മിനിറ്റ് അനുവദിക്കുന്നതാണ് കീഴ്‍വഴക്കം. ഇന്ന് കൊടുത്തത് 15 മിനിറ്റാണ്. രണ്ടാമത്തെ കക്ഷി ഏഴു മിനിറ്റ് പ്രസംഗിച്ചു. ഇത്തരം കീഴ്‍വഴക്കം ഉണ്ടാക്കരുതെന്ന് അനില്‍കുമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് 12 മിനിറ്റ് മാത്രമെ സംസാരിച്ചുള്ളൂ എന്ന് ഇതിനിടയില്‍ സ്പീക്കര്‍ പറഞ്ഞു. കെ.രാജന്‍ അഞ്ച് മിനിറ്റ് മാത്രമേ സംസാരിച്ചുള്ളൂവെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി. പരിശോധിക്കാമെന്നും എല്ലാവരും ചേർന്ന് ടൈം ഷെഡ്യൂളിൽ പുതിയ തീരുമാനം ഉണ്ടാക്കാന്‍ തയ്യാറാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. കഴിഞ്ഞ സഭകളില്‍ രണ്ടാമത്തെ കക്ഷിക്ക് വോക്കൗട്ട് നടത്താന്‍ ഒരു മിനുട്ടും മറ്റു കക്ഷികള്‍ക്ക് സെക്കന്‍റുകളുമാണ് ലഭിക്കാറുള്ളത്. ഇത് കടന്ന് അധിക സമയം ലഭിച്ചതാണ് ഭരണപക്ഷം പരാതി ഉന്നയിക്കാന്‍ കാരണം.
ENGLISH SUMMARY:
Revenue Minister A. P. Anil Kumar raised a complaint against Speaker Thiruvanchoor Radhakrishnan in the Legislative Assembly for allegedly granting excessive time to the opposition. The grievance followed the opposition's walkout speech staged after an adjournment motion concerning the spread of epidemic fevers. Anil Kumar pointed out that the Opposition Leader was given 15 minutes and the second-largest party leader was allotted 7 minutes, deviating from established conventions. He reminded the house that the 10-year convention only permits a 10-minute walkout speech for the Opposition Leader, while secondary parties traditionally receive less than a minute. In response, the Speaker countered that the Opposition Leader spoke for only 12 minutes and noted that K. Rajan spoke for just 5 minutes. Speaker Thiruvanchoor Radhakrishnan assured that the matter would be looked into and expressed readiness to collaborate on a new time schedule.