ക്ഷേമ പെൻഷൻ മൂവായിരം രൂപയാക്കാനുള്ള നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍. സാമൂഹ്യ സുരക്ഷ പെൻഷൻ ഉത്തരവ് നാളെ പുറത്തിറങ്ങും. ഗുണഭോക്താക്കളുടെ പട്ടിക പരിശോധിക്കുമെന്നും വി ഡി സതീശൻ സഭയെ അറിയിച്ചു. KSRTCയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതില്‍ പ്രതിപക്ഷം കള്ളപ്രചാരണം നടത്തിയെന്നും ഇതില്‍ പ്രതിഷേധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പകര്‍ച്ചപനിയില്‍ പ്രതിപക്ഷം അടിന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്ത് 1600 രൂപയുടെ പെന്‍ഷന്‍ 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. നാലേമുക്കല്‍ വര്‍ഷം കൂട്ടിയില്ല. തിരഞ്ഞെടുപ്പിന്‍റെ തലേദിവസമാണ് 2000 രൂപയാക്കിയത്. ഇത്രയും കാലതാമസം എന്തായാലും ഉണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞു. സ്ത്രീസുരക്ഷ പെന്‍ഷന്‍ തുടരുമോ എന്ന് തീരുമാനിച്ചില്ലെന്നും AC ഉള്ള വീട്ടില്‍ ക്ഷേമപെന്‍ഷന്‍ ഇല്ലെന്നത് പുനഃപരിശോധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
KSRTCയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചതില്‍ പ്രതിപക്ഷം കള്ളപ്രചാരണം നടത്തിയെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഒരു ഔര്‍ഡിനറി ബസ് പോലും സിറ്റി ഫാസ്റ്റ് ആക്കിയില്ല. സഭയിലെ തെറ്റായ പ്രചാരണത്തില്‍ പ്രതിഷേധിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍–സ്വകാര്യ ആശുപത്രികളെ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഭാഗമാക്കും. സാധാരക്കാര്‍ക്ക് മികച്ച ചികില്‍സയാണ് ലക്ഷ്യം. കൂടിയാലോചനകള്‍ക്ക് സമയം വേണമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
പകര്‍ച്ചപ്പനിയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. മുഹമ്മദ് റിയാസാണ് നോട്ടീസ് നല്‍കിയത്. മഴക്കാലപൂര്‍വ്വ ശുചീകരണം പാളിയെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. എന്നാല്‍ റിയാസ് നല്‍കിയ നോട്ടീസില്‍ പിഴവുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. എബോള മരണമെന്ന നോട്ടീസിലെ പരാമര്‍ശം തെറ്റാണെന്നും ഇന്ത്യയില്‍ എവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേരള മോഡല്‍ UDF കൈവിടുന്നുവെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. സര്‍ക്കാരിനെ വിലയിരുത്താന്‍ 35 ദിവസം മതിയാകില്ല. എന്നാല്‍ സര്‍ക്കാരിന്‍റെ ദിശ തിരിച്ചറിയാന്‍ 35 ദിവസം മതി. ഏതെങ്കിലും മന്ത്രി ഭരിക്കുന്നത് കൊണ്ട് പകര്‍ച്ചവ്യാധിവരില്ലെന്ന് പറഞ്ഞ റിയാസ് 'എരണംകെട്ടവര്‍' പ്രയോഗം സഭയില്‍ ഒാര്‍മ്മിപ്പിച്ചു. 'ഇത്ര ദീര്‍ഘവീക്ഷണമുള്ള മന്ത്രിയുണ്ടല്ലോ എന്ന് ചിലര്‍ പറയുന്നു എന്നായിരുന്നു റിയാസിന്‍റെ പരിഹാസം. മന്ത്രിക്ക് 'ദീര്‍ഘവീക്ഷണ ശ്രീ' പുരസ്കാരം നല്‍കണമെന്നും റിയാസ് പറഞ്ഞു.
രോഗങ്ങള്‍ മറച്ചുവച്ച് എല്ലാം ശരിയെന്ന് പറയില്ലെന്ന് ആരോഗ്യമന്ത്രി മറുപടി നല്‍കി. മറച്ചുവയ്ക്കല്‍ ഈ സര്‍ക്കാരിന്‍റെ രീതിയല്ല. രോഗവ്യാപനം തടയാന്‍ ഡ്രൈഡേ കലണ്ടര്‍ പുറത്തിറക്കി. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തിയെന്നും മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു.