എന്‍.സി.പിയിലെ പിളര്‍പ്പ് പൂര്‍ണം. 28നു കോഴിക്കോട് ചേരുന്ന എ.സി.ഷണ്‍മുഖദാസ് അനുസ്മരണ യോഗത്തില്‍ ‘എന്‍.സി.പി സെക്യൂലര്‍’ എന്ന പേരില്‍ പുതിയ പാര്‍ട്ടി നിലവില്‍ വരും. പി.സി.ചാക്കോയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം ബി.ജെ.പി അനുഭാവനിലപാടെടുക്കുന്നു എന്നാരോപിച്ചാണ് മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്.
എന്‍.ഡി.എ. മുന്നണിയുടെ ഭാഗമായ എന്‍.സി.പി. അജിത്ത്പവാര്‍ വിഭാഗത്തിന്റെ ജന്‍മദിനം പി.സി.ചാക്കോയും കൂട്ടരും ആഘോഷിച്ചതോടെയാണു പിളര്‍പ്പ് പൂര്‍ണമായത്. 28ന് കോഴിക്കോട് നടക്കുന്ന എ.സി.ഷണ്‍മുഖദാസ് അനുസ്മരണ സമ്മേളനം എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ ആദ്യ ഔദ്യോഗിക കൂടിചേരലാകും. കോണ്‍ഗ്രസ് എസ്. നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിയെയും സോഷ്യലിസ്റ്റ് ജനതാദള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കെ കൃഷ്ണന്‍കുട്ടിയെയും കൂടെകൂട്ടുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഇരുവരും പങ്കെടുക്കുന്നുമുണ്ട്. മുന്‍സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ്,വര്‍ക്കിങ് പ്രസിഡന്റ് പി.കെ.രാജന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ലതിക സുഭാഷ്,ട്രഷറര്‍ പി.കെ. കുഞ്ഞുമോന്‍ 11 ജില്ലാ കമ്മിറ്റികള്‍ എന്നിവ കൂടെയുണ്ടെന്നാണ് ശശീന്ദ്രനും വിഭാഗവും അവകാശപെടുന്നത്.