അമ്പലപ്പുഴ എംഎല്‍എ ജി.സുധാകരനെ വിമര്‍ശിച്ച് എച്ച്.സലാം. പിണറായി വിജയന്റെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത സുധാകരനുണ്ടോയെന്നും 'ഞങ്ങളുടെ അവധാനത ദൗര്‍ബല്യമെന്ന് കരുതരുതെന്നും സലാം പറഞ്ഞു. പിണറായി വിജയനെ നനഞ്ഞകോഴിയെന്നും, കെ.എൻ. ബാലഗോപാലിനെ സംസാരിക്കാൻ അറിയാത്തവൻ എന്നൊക്കെയാണ് ജി.സുധാകരൻ അധിക്ഷേപിച്ചത്. താനൊഴികെ നാട്ടിൽ വേറെയാർക്കും ഒരു വിവരവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വിചാരം.
പിണറായി വിജയന്റെ കാരുണ്യം കൊണ്ടാണ് ജി.സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപോകാതിരുന്നത് എന്ന സത്യം മറക്കരുത് . 2021 ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി അല്ലാതിരുന്നിട്ടും അദ്ദേഹം എന്തിന് പണം പിരിച്ചു ?. അന്ന് താങ്കൾ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താൻ തയ്യാറാകണം. ആരിൽ നിന്നൊക്കെ എത്ര ലക്ഷങ്ങൾ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ ധൈര്യമുണ്ടോ?. താങ്കൾക്കും വീട്ടിൽ രണ്ട് മൂന്ന് പേർക്കും മാത്രമറിയുന്ന രഹസ്യങ്ങൾ പലതും ഇന്ന് പരസ്യമാണ് എന്നത് മറക്കണ്ട.
അനാവശ്യം കാണിച്ചിട്ടും സുധാകരന് അർഹിക്കാത്ത പരിഗണന നൽകി.
ആലപ്പുഴ നഗരസഭാ ചെയർപേഴ്സൺമാരായി പ്രവർത്തിച്ചത് സിപിഎം നിതാ നേതാക്കളാണ്. അവരെ ജി.സുധാകരൻ അധിക്ഷേപിച്ച് വിളിച്ചത് ഒരുത്തി എന്നാണ്. ഇങ്ങനെ സ്ത്രീവിരുദ്ധ പ്രയോഗങ്ങൾ നടത്താനാണോ ജനങ്ങൾ താങ്കൾക്ക് വോട്ട് നൽകിയത് ? ജി.സുധാകരന്റെ ഒപ്പം നിന്ന സ്ത്രീകളേയും വീട്ടിലും താങ്കൾ ഒരുത്തി എന്നാണോ വിളിക്കുന്നത് ?. മഹാനായ പാർട്ടിനേതാവ് എൻ. എസ് കൊല്ലത്ത് നിന്ന് എന്ത് കാരണത്താലാണ് താങ്കളെ ആലപ്പുഴയ്ക്ക് കടത്തിയത് എന്നതൊന്നും ഞങ്ങളെക്കൊണ്ട് പറയിക്കരുതെന്നും എച്ച് സലാം മുന്നറിയിപ്പ് നല്‍കി.
അമ്പലപ്പുഴയില്‍ സുധാകരന്റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്നു എച്ച് .സലാം.