ഇടതുസര്‍ക്കാരിന്റെ വിവാദമായ സില്‍വര്‍ ലൈന്‍ പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കി. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനങ്ങളും റദ്ദുചെയ്യും. സില്‍വര്‍ലൈനിനായി സ്ഥലം ഏറ്റെടുത്തു സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ എടുത്തുകളയുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അറിയിച്ചു. സാമ്പത്തികവും പാരിസ്ഥിതികവുമായി കേരളത്തെ തകര്‍ക്കാത്ത ഹൈസ്പീഡ് റെയില്‍വെ പദ്ധതിക്ക് സര്‍ക്കാര്‍ എതിരല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
സില്‍വര്‍ലൈന്‍കടന്നുപോകുമായിരുന്ന പ്രദേശത്തെ ജനങ്ങള്‍ കാത്തിരുന്ന പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രി നടക്കാത്ത പദ്ധതിക്കായി സ്ഥ്ലം ഏറ്റെടുത്ത വിജ്ഞാപനങ്ങളും റദ്ദുചെയ്യുകയാണെന്നറിയിച്ചു. സില്‍വര്‍ലൈന്‍വിരുദ്ധ സമരക്കാര്‍ക്കെതിരെ എടുത്തേകസുകള്‍ പിന്‍വലിക്കും . കോടതിയില്‍ സമര്‍പ്പിക്കേണ്ട രേഖകളുള്‍പ്പെടയുള്ളവില്‍ ആഭ്യന്തര വകുപ്പ് തീരുമാനമെടുക്കും. സാമ്പത്തികമായും പാരിസ്ഥിതികമായും കേരളത്തെ തകര്‍ക്കാത്ത ഹൈസ്പീഡ് റയില്‍വെ പദ്ധതിക്ക് സര്‍ക്കാര്‍ എതിരല്ലെന്നും അക്കാര്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും വി.ഡി.സതീശന്‍ അറിയിച്ചു
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി. നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ എസ്. രാജീവന്‍ പറഞ്ഞു. നിലവിലെ പാതയില്‍ മൂന്നോനാലോ റയില്‍വേ ലൈനുകള്‍ സ്ഥാപിക്കണം. ഏത് പദ്ധതിയായാലും പാരിസ്ഥിതിക ദുരന്തം ഉണ്ടാകാത്തതായിരിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
പി എസ് സി റാങ്ക് പട്ടികകള്‍ നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. 2026 ഓഗസ്റ്റ് 31നകം അവസാനിക്കുന്ന പട്ടികകളുടെ കാലാവധി നവംബര്‍ 30 വരെ നീട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
100 ദിവസത്തെ കര്‍മപരിപാടി പ്രഖ്യാപിച്ചു. പ്രകടപത്രിക നടപ്പാക്കാന്‍ വിഷന്‍ 2031 രൂപീകരിക്കും. പെട്ടെന്ന് തീര്‍ക്കേണ്ട വിഷയങ്ങള്‍ക്ക് കര്‍മപരിപാടി സംഘടിപ്പിക്കുമെന്നും വി.ഡി.സതീശന്‍.
സത്യപ്രതിജ്‍ഞാ ചടങ്ങിനിടെ വന്ദേമാതരം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. താനും അപ്പോഴാണ് കേട്ടതെന്നും അത് ലോക്ഭവനില്‍നിന്നുള്ള തീരുമാനമായിരുന്നെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
സത്യപ്രതിജ്ഞയില്‍ ജാതിപ്പേര് കൂടി ചേര്‍ത്ത് പറഞ്ഞതിലെ വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. തന്റെ അച്ഛന്‍റെ പേര് മുഴുവനായി പറഞ്ഞതാണ്. അച്ഛന്‍റെ പേര് പറയുന്നത് അഭിമാനമാണ് . അമ്മയുടെ പേര് പറയാന്‍ പറ്റാത്തതില്‍ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി.
ലത്തീന്‍ സഭാ പ്രതിനിധികളെ സന്ദര്‍ശിച്ചതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. താന്‍ പോയത് ജയിച്ച ശേഷമല്ലേ. വഴക്കു പറഞ്ഞവരായാലും അവരെയും ചേര്‍ത്തുപിടിക്കും. ആര് വര്‍ഗീയത പറഞ്ഞാലും എതിര്‍ക്കുമെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി.