g-sudhakaran-032

ജി.സുധാകരന്‍ പ്രോടെം  സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനില്‍ ഗവര്‍ണറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം നിയമസഭാംഗമായും പിന്നീട് പ്രോടെം സ്പീക്കറായും സത്യപ്രതിജ്ഞ ചെയ്തു.  മുഖ്യമന്ത്രി വി.ഡി.സതീശന്‍ ഉള്‍പ്പെടെ ലോക്‌ഭവനിലെത്തിയിരുന്നു. പുതിയ എം.എല്‍എ മാരുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും നിയന്ത്രിക്കുന്ന ചുമതലയാണ് പ്രോടെം സ്പീക്കര്‍ക്കുള്ളത്. 

നാളെ നടക്കുന്ന പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ പൂർണ്ണ ചുമതല പ്രോടെം സ്പീക്കർ എന്ന നിലയിൽ ജി. സുധാകരനായിരിക്കും. നിയമപ്രകാരം ആദ്യദിനം പ്രോടെം സ്പീക്കർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാത്തവർക്ക്, പിന്നീട് സ്ഥിരം സ്പീക്കർ തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹത്തിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ അവസരമുണ്ട്. മേയ് 22-ന് യുഡിഎഫിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ സ്പീക്കറായി ചുമതലയേൽക്കും.

ENGLISH SUMMARY:

Senior Kerala leader G. Sudhakaran has taken oath as the Protem Speaker at Lok Bhavan in the presence of Chief Minister V.D. Satheesan. As Protem Speaker, Sudhakaran will oversee the swearing-in of newly elected MLAs and conduct the Speaker election process. Senior UDF leader Thiruvanchoor Radhakrishnan is set to become the new Speaker on May 22.