Image: Special Arrangement

Image: Special Arrangement

ജനനായകന്‍ നവകേരളത്തിന്‍റെ അമരത്തേയ്ക്ക് എത്തുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്‍റ് കെ. സൈനുല്‍ ആബിദീന്‍. ഫെയ്സുക്ക് കുറിപ്പിലൂടെയാണ് വി.ഡിക്ക് അഭിനന്ദനം ചൊരിഞ്ഞത്. ‘കേരളത്തിന്റെ മുഖ്യമന്ത്രിയായി നിയുക്തനായ ബഹുമാനപ്പെട്ട ശ്രീ. വി.ഡി. സതീശന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍...അഭിനന്ദനങ്ങള്‍!’– എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. 

വാക്കുകളിലെ വ്യക്തതയും നിലപാടുകളിലെ ദൃഢതയും കൊണ്ട് കേരള രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് വി.ഡി. സതീശന്‍. നിയമസഭയ്ക്കകത്തും പുറത്തും ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ അദ്ദേഹം പുലര്‍ത്തിയ മികവ് ഇപ്പോള്‍ അദ്ദേഹത്തെ ഈ നാടിന്റെ അമരത്തേക്ക് എത്തിച്ചിരിക്കുകയാണ്. 

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അദ്ദേഹം പുലര്‍ത്തിയ മികവിനും പരിശ്രമങ്ങള്‍ക്കുമുള്ള അംഗീകാരമാണിത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അടുത്തറിയുന്ന, ശാസ്ത്രീയമായ പരിഹാരങ്ങള്‍ തേടുന്ന, ജാതി വര്‍ഗ്ഗീയ ശക്തികളുടെ തിട്ടൂരങ്ങള്‍ക്ക് വഴിപ്പെടാതെ ഈ നാടിനെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ഭരണാധികാരി എന്ന നിലയില്‍ വി.ഡി. സതീശന്റെ ഭരണകാലം കേരള ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

K Sainul Abideen Applauds VD Satheesan's Leadership:

VD Satheesan is poised to lead the new Kerala as the Muslim League National Vice President, K Sainul Abideen, expressed congratulations. His clear stance and dedication as opposition leader have paved the way for this elevation.