കണ്ണൂരിലെ ജില്ലാഓഫീസ് ആക്രമണവുമായി ബന്ധപെട്ടു മുസ്ലിം ലീഗും –സമസ്തയും തമ്മില്‍ ഇടയുന്നു. ജില്ലാ ഓഫീസ് അക്രമിച്ച മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സമസ്ത വിദ്യാര്‍ഥി വിഭാഗമായി എസ്.കെ. എസ്എസ്എഫ്. രംഗത്തെത്തി.
അംഗത്വ വിതരണം ക്യാംപെയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ മാത്രം പങ്കെടുത്ത യോഗത്തിലേക്ക് അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ഓഫീസിന്റെ ജനലുകളും വാതിലുകളും അടിച്ചു തകർത്തതും അപലപനീയവും നീചവുമായ പ്രവർത്തനമാണ്. ജില്ലയിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഇതിനു നേതൃത്വം നൽകിയെന്നത് അതീവ ഗൗരവകരവും ഖേദകരവുമാണെന്നും എസ്.കെ. എസ്.എസ്. എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
ലീഗിനു മുന്നറിയിപ്പ്
സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലിനോ ആരുടെയെങ്കിലും താൽപ്പര്യങ്ങൾക്കനുസരിച്ച് സംഘടനാ സംവിധാനത്തെ വഴിതിരിച്ചുവിടാനോ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പും എസ്.കെ.എസ്.എസ്എഫിന്റെ സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലുണ്ട്.
അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനും സംഘടന തീരുമാനിച്ചു. യൂത്ത് ലീഗിന്റെ ജില്ലാ ഭാരവാഹികളും മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറും അടക്കമുള്ളവരാണ് ഓഫീസ് ആക്രമിച്ചതെന്നാണു സമസ്ത നേതാക്കള്‍ പറയുന്നത്. മുസ്ലിം ലീഗ് ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വഖഫ് ബോര്‍ഡ് പുനസംഘടനയുമായി ബന്ധപെട്ടു സമസ്ത വലിയ പ്രതിഷേധത്തിലാണ്. ഇതിനിടയ്ക്കാണു പുതിയ സംഭവ വികാസം.