തമിഴ്നാട് മുഖ്യമന്ത്രി വിജയ് ,വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് എത്തുമോ? ഈ ചോദ്യമാണ് നാടെങ്ങും ഉയരുന്നത്. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും കോൺഗ്രസ് ദേശീയ നേതൃത്വവും ചടങ്ങിന് എത്തുമെന്നാണ് പ്രതീക്ഷ. ചീഫ് സെക്രട്ടറി വിഐപികളെ ഫോണിലൂടെ ക്ഷണിച്ചു തുടങ്ങി. ക്ഷണക്കത്ത്, ചടങ്ങിനുള്ള പാസ് എന്നിവ ഇന്നു ലഭിക്കേണ്ടതാണ് . സെൻട്രൽ സ്‌റ്റേഡിയത്തിൽ പന്തൽ നിർമാണം പുരോഗമിക്കുകയാണ് .
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആശയ വിനിമയം നടത്തി വരികയാണ് . ഒരു ലക്ഷം പേരെങ്കിലും സത്യപ്രതിജ്ഞ കാണാൻ എത്തുമെന്നാണ് കണക്കാക്കുന്നത് . അതേസമയം വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്.
കഴിവും വിദ്യാഭ്യാസവുമുള്ള മന്ത്രിയാണ് വിദ്യാഭ്യാസ വകുപ്പിന് വേണ്ടത്. പല കാരണങ്ങൾ കൊണ്ടും നല്ലത് കോൺഗ്രസ് ഏറ്റെടുക്കുന്നതാണെന്നും വനംവകുപ്പിന് മലയോരത്തെ വേദന അറിയുന്ന മന്ത്രി വേണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.