ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല. ഘടകകക്ഷികളെ ഡൽഹിക്ക് വിളിപ്പിക്കുമെന്നത് വസ്തുതാവിരുദ്ധമെന്നും എല്ലാ ചർച്ചയും കഴിഞ്ഞുവെന്നും ഇനി പ്രഖ്യാപിക്കൽ മാത്രമാണ് അവശേഷിക്കുന്നതെന്നും ചെന്നിത്തല മനോരമ ന്യൂസിനോട് പറഞ്ഞു
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു. ഡൽഹി ചർച്ചകൾ പൂർത്തിയായിട്ട് രണ്ടാം ദിവസത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം വിമർശിച്ചതോടെ നേതൃത്വത്തിനുമേൽ സമ്മർദ്ദം ഏറുകയാണ്. ബംഗളൂരുവിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉടൻ സോണിയാഗാന്ധിയുമായി സംസാരിച്ചേക്കും. എടുക്കുന്ന തീരുമാനം ഘടക കക്ഷികളെ ബോധ്യപ്പെടുത്തിയ ശേഷമാണ് പ്രഖ്യാപിക്കുക. ആത്മവിശ്വാസത്തിലാണ് കെ.സി, വി.ഡി, ആര്‍സി പക്ഷങ്ങൾ. പ്രകടനങ്ങൾ വിഡിക്ക് തിരിച്ചടിയായി എന്നാണ് പൊതു വിലയിരുത്തൽ. സമവായത്തിലേക്ക് നീങ്ങിയാൽ വഴി തെളിയുമെനാണ് രമേശ് ചെന്നിത്തല പക്ഷം കരുതുന്നത്. നിലവിൽ ഉയർന്നിട്ടുള്ള ജനരോഷം കെ.സി പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.
102 സീറ്റ് നല്‍കി കേരളം യുഡിഎഫിനെ വിജയിപ്പിച്ച് ഏഴുനാള്‍ പിന്നിട്ടിട്ടും കേരളത്തിന് മുഖ്യമന്ത്രിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം വിമർശിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനുമേൽ സമ്മർദ്ദം ഏറുകയാണ്. ബെംഗളൂരുവിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ സോണിയാഗാന്ധിയുമായി സംസാരിച്ചേക്കും. മുഖ്യമന്ത്രി ആര് എന്നതിൽ അന്തിമ തീരുമാനമെടുക്കും മുൻപ് നേതാക്കളെ ഒരിക്കൽ കുടി ഡൽഹിക്ക് വിളിപ്പിച്ചേക്കും. അതേസമയം, ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുള്ളതിനാൽ പ്രഖ്യാപനം എപ്പോൾ വേണമെങ്കിലും വരാം എന്ന ആകാംക്ഷയോടെ കാത്തിരികുകയാണ് നേതാക്കളും പ്രവർത്തകരും.