വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വൻ ഭൂകമ്പം. ആയിരങ്ങള്‍ മരിച്ചതായി സൂചന. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരു മിനുട്ടിനുള്ളിനുള്ളില്‍ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കസില്‍ നിന്നും 160 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഈ ഭൂചലനത്തിന്‍റെ ഉത്ഭവം എന്നാണ് നിഗമനം. പ്യൂർട്ടോ റിക്കോ, വിർജിൻ ദ്വീപുകളിലും സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വെനസ്വേലയില്‍ ഇപ്പോള്‍ രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയില്‍ ആളുകള്‍ മരിച്ചിട്ടുണ്ടാവാം എന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍. ഊഹിക്കുന്നതിനും അപ്പറമായിരിക്കും വ്യാപ്തി എന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സാമഗ്രികളുണ്ടോ എന്ന് സംശയമായതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ഉപകരണങ്ങള്‍ അടക്കം എത്തിച്ചു രക്ഷാപ്രവര്‍ത്തനം വിപുലീകരിക്കേണ്ടിവരും. അയല്‍രാജ്യങ്ങളില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് സഹായം എത്തണം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു.