ഉമ്മന്‍ ചാണ്ടിയുടെ ഫ്ലക്സ് കോണ്‍ഗ്രസുകാര്‍ കീറില്ലെന്ന് ചാണ്ടി ഉമ്മന്‍. ആവേശത്തിനിടയില്‍ ആരെങ്കിലും ചെയ്തതാവും. ഒരുപക്ഷെ മദ്യം ഉപയോഗിച്ചവരാകാം.
ഒരുനേതാവിന്റെയും ഫ്ലക്സ് കീറുന്നതിനോട് യോജിപ്പില്ല. മുഖ്യമന്ത്രിപ്പോരില്‍ പരസ്യ പ്രതിഷേധങ്ങള്‍ ഒഴിവാക്കാമായിരുന്നെന്നും ചാണ്ടി ഉമ്മന്‍ മനോരമ ന്യൂസിനോടു പറഞ്ഞു. ഇന്നലെ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നടന്ന സതീശൻ അനുകൂല പ്രകടനത്തിൽ കെ.സി വേണുഗോപാലിന്റെ ചിത്രം നശിപ്പിച്ചപ്പോൾ ഉമ്മൻചാണ്ടിയുടെ ചിത്രവും കീറിയിരുന്നു.
Also Read: 'ഇത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട പ്രവർത്തകർ പിൻമാറണം'; അഭ്യർഥനയുമായി വിഡി സതീശൻ
എരിതീയില്‍ എണ്ണയൊഴിച്ച് മറ്റ് പാര്‍ട്ടിക്കാരാണ്. മറ്റ് പാര്‍ട്ടിക്കാരും അവസരം മുതലെടുക്കുന്നുണ്ട്. പ്രകടനങ്ങളില്‍ കോണ്‍ഗ്രസുകാരല്ലാത്തവരും കയറിക്കൂടുന്നു. കോണ്‍ഗ്രസുകാര്‍ ജാഗ്രതയും സംയമനവും കാണിക്കണം. ലീഗിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. യുഡിഎഫില്‍ എല്ലാ കക്ഷികള്‍ക്കും പ്രാധാന്യമുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന മുന്നണിയാണ് യുഡിഎഫെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ വി.ഡി.സതീശനെതിരെ തിരുവനന്തപുരം നഗരത്തിൽ വ്യാപക ഫ്ലെക്സുകള്‍ പ്രത്യക്ഷപ്പെട്ടു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്ക് മാപ്പില്ല എന്ന തലക്കെട്ടോടെയാണ് ഫ്ലക്സ്. ആർട്ടിഫിഷ്യൽ ചോയിസിനെ കേരളം തിരിച്ചറിയും എന്നു ഫ്ലക്സിൽ പറയുന്നു. നാച്ചുറൽ എന്നത് വെട്ടിയിട്ടാണ് ആർട്ടിഫിഷ്യൽ എന്നെഴുതിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നാച്ചുറൽ ചോയ്സ് എന്ന സതീശന്റെ ഫ്ലെക്സിന് മറുപടിയായാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഉള്ള ഫ്ലക്സ് കെ.സി അനുകൂലികൾ സ്ഥാപിച്ചത്.
ഇന്നലെ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നടന്ന സതീശൻ അനുകൂല പ്രകടനത്തിൽ കെ.സി വേണുഗോപാലിന്റെ ചിത്രം നശിപ്പിച്ചപ്പോൾ ഉമ്മൻചാണ്ടിയുടെ ചിത്രവും കീറിയിരുന്നു. ഇതിനു മറുപടിയായി കൂടിയാണ് കെ.സി അനുകൂലികൾ ഉമ്മൻചാണ്ടിയുടെ ചിത്രം ഉള്ള ഫ്ലക്സ് സതീശന്യായ വാചകങ്ങളുമായി സ്ഥാപിച്ചത്. കോഴിക്കോട്ടും സതീശനെതിരെ ഫ്ലെക്സ് സ്ഥാപിച്ചു.