pinarayi-056

പ്രതിപക്ഷ നേതാവായി പിണറായി വിജയൻ വരാനുള്ള സാധ്യത ഏറുന്നു. കനത്ത പരാജയത്തിന്റെ സാഹചര്യത്തിൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കാനുള്ള പിണറായിയുടെ  നീക്കങ്ങൾക്ക് പാർട്ടിയിൽ പിന്തുണ  ഉണ്ടാവില്ല. ഇടതുമുന്നണിയെ നിയമസഭയിൽ പിണറായി തന്നെ നയിക്കണമെന്നാണ് ഭൂരിപക്ഷം നേതാക്കൾക്കും അഭിപ്രായം. കെ.എൻ.ബാലഗോപാൽ പ്രതിപക്ഷനേതാവ് ആകാനുള്ള സാധ്യത നിലനിൽക്കുമ്പോഴും പാർട്ടിയിൽ ഭൂരിപക്ഷത്തിനും താല്‍പര്യം പിണറായിയാണ്. ശക്തമായ ഭരണപക്ഷത്തെ നേരിടാൻ പിണറായി വിജയൻ തന്നെ വേണമെന്നും അതുമാത്രമാണ് അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചു വരാനുള്ള മാർഗ്ഗമെന്നും നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. 1980 കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. പാര്‍ട്ടിക്കോട്ടകള്‍ തകര്‍ന്നടിഞ്ഞതും മന്ത്രിമാരടക്കം പരാജയപ്പെട്ടതും വലിയ പൊട്ടിത്തെറിക്കാണ് വഴിവച്ചിരിക്കുന്നത്.

ENGLISH SUMMARY:

In the wake of the LDF's crushing defeat in the 2026 Kerala Assembly elections, a significant section of the CPIM leadership is urging Pinarayi Vijayan to take up the mantle of the Leader of the Opposition. Although the party suffered its worst setback since 1980, leaders believe that Vijayan’s seasoned leadership is essential to challenge a resurgent UDF within the Assembly. While former Finance Minister K.N. Balagopal's name is also in circulation for the post, many feel only Vijayan can effectively stand up to the treasury benches. The party is currently grappling with internal dissent over candidate selection and administrative lapses that led to the downfall of several ministers. Leaders argue that Vijayan leading the charge in the opposition is the first step toward rebuilding the party's lost ground before the next election.