വമ്പന്‍ പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും കോഴിക്കോട് ജില്ലയ്ക്ക് ഇത്തവണ മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടായേക്കില്ല. കോണ്‍ഗ്രസിന്റെ അഞ്ച് എം.എല്‍.എമാരും പുതുമുഖങ്ങളായതിനാല്‍ ഒഴിവാക്കപെടും ലീഗിലാവട്ടെ കോഴിക്കോട്ടെ എം.എല്‍.എമാരേക്കാള്‍ സീനിയറായ നിരവധി പേര്‍ മന്ത്രിസ്ഥാനവും പ്രതീക്ഷിച്ചിരിക്കുന്നുണ്ട്.
രണ്ടു പതിറ്റാണ്ടിലേറെ കാത്തിരിക്കേണ്ടിവന്നു കോണ്‍ഗ്രസിനു കോഴിക്കോടന്‍ മണ്ണില്‍ കൈപ്പത്തിയില്‍ എം.എല്‍.എമാരുണ്ടാകന്‍.അഞ്ചുപേര്‍ ത്രിവര്‍ണത്തിലുണ്ട്. മലബാറിലെ കരുത്തിന്റെ നെടുതൂണാവുമ്പോഴും ജില്ലയ്ക്ക് പക്ഷേ മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടായേക്കില്ല.
മുതിര്‍ന്ന നേതാക്കന്‍മാര്‍ക്കു ബര്‍ത്തുറപ്പിക്കാനായി അഞ്ചുപേരും നിയമസഭയില്‍ നവാഗതരാണന്ന േപരില്‍ മാറ്റിനിര്‍ത്തപെട്ടേക്കാം.ലീഗിലും സമാന പ്രതിസന്ധിയുണ്ട്. സാമുദായിക സമവാക്യങ്ങളെ ബാധിക്കുന്ന നടപടികള്‍ക്കില്ലെന്നു സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെ വ്യക്തമാക്കിയതാണ്. അഞ്ചാംമന്ത്രിയുണ്ടാകില്ലെന്ന്ഏതാണ്ടുറപ്പുമാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയും ആബിദ്, ഹുസൈന്‍ തങ്ങള്‍, എന്‍.ശംസുദ്ദീന്‍ തുടങ്ങി മുതിര്‍ന്നവരുടെ നിരതന്നെയുണ്ട്. കോഴിക്കോട്ടെ മുതിര്‍ന്ന അംഗമായ പാറക്കല്‍ അബ്ദുള്ളയ്ക്ക് പരിഗണന കിട്ടണമെങ്കില്‍ കടമ്പകള്‍ ഏറെയാണന്ന് ചുരുക്കംജില്ലയില്‍ നിന്നു മന്ത്രിയില്ലെങ്കിലും ജില്ലക്കാരനായ മന്ത്രിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.