kerala-assembly-bjp-mlas

നിയമസഭയില്‍ കോണ്‍ഗ്രസിന്‍റെ നൂറ് പേരെ നേരിടാന്‍ ഞങ്ങള്‍ മൂന്നുപേര്‍ മതിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നിയുക്ത എം.എല്‍.എയുമായ രാജീവ് ചന്ദ്രശേഖര്‍. ബി.ജെ.പി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ നിയുക്ത എം.എല്‍.എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വര്‍ണക്കൊള്ളക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന വാക്ക് കോണ്‍ഗ്രസ് പാലിക്കുമോയെന്ന് കാത്തിരിക്കുന്നതായി വി. മുരളീധരന്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് ആഘോഷങ്ങള്‍ തുടരുകയാണ്. നിയുക്ത നിയമസഭാ സാമാജികര്‍ക്ക് ഒരുമിച്ച് വരവേല്‍പ്പ്. നേമത്ത് ജയിച്ച സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് ജയിച്ച മുന്‍കേന്ദമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ക്കൊപ്പം ചാത്തന്നൂരില്‍ താമര വിരിയിച്ച ബി.ബി.ഗോപകുമാര്‍ കൂടി ചേര്‍ന്നതോടെ ക്വാറം പൂര്‍ത്തിയായി. 

കര്‍ണാടകത്തിലും തെലങ്കാനയിലും ചെയ്തപോലെ അഴിമതി നടത്താന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള പ്രശ്നം  സഭാതലത്തിലും ഉന്നയിക്കുമെന്ന് വി .മുരളീധരന്‍ വ്യക്തമാക്കി. 2011 മുതല്‍ തുടര്‍ച്ചയായി ചാത്തന്നൂരില്‍ മല്‍സരിക്കുന്ന രാഷട്രീയ അനുഭവം ബി.ബി. ഗോപകുമാറും പങ്കിട്ടു.  മേയറെയും ഡെപ്യൂട്ടിമേയറെയും സ്വീകരിച്ച മാസങ്ങള്‍ക്കകം മൂന്ന് എം.എല്‍.എമാരെയും സ്വീകരിച്ച ആവേശത്തിലാണ് മാരാര്‍ജിഭവന്‍. 

ENGLISH SUMMARY:

Malayala Manorama Online News covers the recent Kerala Assembly election results where BJP leaders Rajeev Chandrasekhar, V Muraleedharan, and BB Gopakumar are set to represent the party. The leaders expressed confidence in taking on the Congress in the assembly and vowed to address issues like Sabarimala gold smuggling.