തുടര്‍ഭരണം ലക്ഷ്യമിട്ട എല്‍ഡിഎഫ് പരാജയത്തിന്‍റെ പടുകുഴിയിലേക്കാണ് വീണത്.  മുന്നണിക്കുപരി  നായകന്‍ പിണറായി വിജയനില്‍  ജനങ്ങള്‍ക്ക്   വിശ്വാസം നഷ്ടമായതാണ് എല്‍ഡിഎഫിനെ വീഴ്ത്തിയത് . സര്‍ക്കാരിനെ പ്രതിസന്ധിലാക്കുന്ന  പ്രതിപക്ഷത്തിന്‍റെ സമരപരമ്പരകളില്ലാതിരുന്നിട്ടും  സര്‍ക്കാര്‍ വീണത് സ്വജപപക്ഷപാതത്തിലും  നേതൃത്വത്തന്‍റെ ധാര്‍ഷ്ട്യത്തിലും തട്ടിയാണെന്നതാണ് രാഷ്ട്രീയ യാഥാര്‍ഥ്യം എല്‍ഡിഎഫ് ആല്ലാതെ മറ്റാരുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പടുകൂറ്റന്‍ ഫ്ളക്സിന് ജനം നല്‍കിയ മറുപടി . അപ്രതീക്ഷിതമായ വീഴ്ചയല്ല.  എല്‍ഡിഎഫിനെ  വീഴ്ത്തുന്നത് കടുത്ത ഭരണവിരുദ്ധവികാരം മാത്രമല്ല, പത്തുവര്‍ഷം  നയിച്ച ക്യാപ്റ്റന്‍ പിണറായി വിജയന്‍റെ വിശ്വാസ്യതിയിലുണ്ടായ ഇടിവാണ് .  കരിമണല്‍ ലോബിയില്‍ നിന്ന് മകള്‍ക്ക് മാസപ്പടി വാങ്ങി നല്‍കിയ അച്ഛനാണ് എന്ന ആക്ഷേത്തില്‍ മുഖ്യമന്ത്രിയുടെ ജനകീയത ഇടിഞ്ഞുതുടങ്ങി.  ആരോപണങ്ങളോട് രോക്ഷാകുലനായി പ്രതികരിച്ച് ജനങ്ങള്‍ക്ക് സംശയത്തിട നല്‍കിയത് രാഷ്ട്രീയ  ജീവിതത്തില്‍ പിണറായിക്ക്  തിരിച്ചടിയായി.നവകേരള  ആഡംബര ബസില്‍ സഞ്ചരിച്ച  മന്ത്രിസഭ ജനങ്ങള്‍ക്കിടിയില്‍ കടുത്ത അവമതിപ്പാണുണ്ടാക്കിയത്. പ്രതിഷേധിച്ച  യൂത്ത് കോണ്‍ഗ്രസുകാരെ മുഖ്യമന്ത്രിയുടെ  ഗണ്‍മാന്‍ തല്ലിയതും അതിനെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമെന്ന് വിളിച്ചതും പിണറായി വിജന്‍റെ ധാര്‍ഷ്യമായി ജനം കരുതി. അതിന് കിട്ടിയ തിരിച്ചടി കൂടിയായി പരാജയം 

 ഹിന്ദുദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശം ന്യൂനപക്ഷങ്ങളെ സിപിഎമ്മില്‍ നിന്നും അകറ്റാന്‍ തുടക്കമിട്ടു.  അഭിമുഖം പ്രതിച്ഛായ കൂട്ടാനുള്ള പി ആര്‍ ആയിരുന്നുവെന്ന് ആക്ഷേപം കൂടി വന്നതോടെ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകരുന്നതിന്‍റെ വേഗം കൂട്ടി. എല്ലാ പി ആര്‍ എന്ന പ്രചാരണം ശക്തിപ്പെട്ടു .  ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതും അതിനെ ന്യായീകരിച്ചുള്ള  മറുപടിയും ന്യൂനപക്ഷങ്ങളെ പൂര്‍ണമായി അകറ്റി

അയ്യപ്പന്‍റെ  സ്വര്‍ണ കട്ട സര്‍ക്കാരെന്ന  ആരോപണം  ഭൂരിപക്ഷ സമുദായത്തെ  അകറ്റിയതും സര്‍ക്കാരിന്‍റെ വീഴ്ചയുടെ കാരണമായി തലസ്ഥാനത്തെ ആശാസമരത്തോട് മുഖം തിരിച്ചത് കരുതല്‍ സര്‍ക്കാരെന്ന്  പ്രതിഛായക്കും  മങ്ങലേല്‍പ്പിച്ചു.  ആരോഗ്യവകുപ്പിനെതിരായ ആരോപണങ്ങള്‍ ഒറ്റപ്പെട്ടതാക്കി സിപിഎം ജനങ്ങളെ പരിഹസിച്ചിപ്പോള്‍ അതിനുള്ള ജനങ്ങളുടെ മറുപടിയായി ജനവിധി. കണ്ണൂരിലെ പ്രതിഷേധം വധശ്രമമാക്കി മാറ്റാനുള്ള  മന്ത്രി വീണ ജോര്‍ജിനെതിരായ നാടകം സംസ്ഥാന വ്യാപകമായി മുന്നണിക്ക് തിരിച്ചടിയായി . ജനങ്ങള്‍ മുന്നണിയെ കൈവിടുന്നുവെന്ന് ഉറപ്പായി ഘട്ടത്തില്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ ചോദ്യം ചോദിച്ചയാളോട് മുഖ്യമന്ത്രി നടത്തി ഈ പരാമര്‍ശം പിണറായി വിജയന്‍റെ ഗ്രാഫ് ഇടിച്ചു

 തിരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ  തെലങ്കാന മുഖ്യമന്ത്രിക്കെതിരെയ ഡാഷ് മോനെ പരാമര്‍ശം  പിണറായിയുടെ  ഇമേജ് കുത്തനെയിടിച്ചു   കടം കയറിയ  സര്‍ക്കാര്‍  കേരളത്തെ ഭരിച്ചു മുടിച്ചെന്ന ആക്ഷേപത്തെക്കാള്‍ തിരിച്ചടിയായത് മുഖ്യമന്ത്രിയുടെ ശൈലിയും ഇനിയും ഭരിച്ചാല്‍  ജനം വലയുമെന്നുള്ള പ്രതീതിയാണ് . ഒടുവില്‍ ജനം മറുപടി നല്‍കി 

 

ENGLISH SUMMARY:

LDF's unexpected defeat in Kerala elections is attributed to a loss of public trust in leader Pinarayi Vijayan. Despite the absence of significant opposition protests, the government's downfall is linked to perceived nepotism and arrogant leadership.