സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ യുഡിഎഫ് തരംഗമെന്ന സൂചനകള്‍. 95 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. 39 ഇടങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎ ആറിടത്തും ലീഡ് ചെയ്യുന്നു. ധര്‍മടത്ത് ഇതാദ്യമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളിലെല്ലാം യുഡിഎഫ് നേട്ടമുണ്ടാക്കിയെന്നാണ് ആദ്യ മണിക്കൂറിലെ ഫലം പറയുന്നത്. കൊല്ലം, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് മുന്നേറ്റം. മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം എന്നിവിടങ്ങളില്‍ യുഡിഎഫ് ആധിപത്യം പ്രകടമായി. 

ധര്‍മടത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി അബ്ദുള്‍ റഷീദ് 2523 വോട്ടിന്റെ ലീഡെടുത്തു. കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളില്‍ യുഡിഎഫ് ലീഡുയര്‍ത്തി. 90 സീറ്റുകളില്‍ യുഡിഎഫും 45 സീറ്റില്‍ എല്‍ഡിഎഫും അഞ്ചിടത്ത് എന്‍ഡിഎയുമാണ് ലീഡ് ചെയ്യുന്നത്. എല്‍ഡിഎഫില്‍ ഒന്‍പത് മന്ത്രിമാര്‍ പിന്നിലാണ്. 

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വി.എന്‍ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരിയില്‍ പി.രാജീവ്, മാനന്തവാടിയില്‍ ഒ.ആര്‍.കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പിന്നിലാണ്. 

എല്‍‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ മത്സരിക്കുന്ന പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ മുന്നിലാണ്. മണലൂരില്‍ ടി.എന്‍.പ്രതാപന് ലീഡുണ്ട്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍, ‌ചവറയില്‍ ഷിബു ബേബി ജോണ്‍, വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ എന്നിവര്‍ ലീഡ് ചെയ്യുന്നുണ്ട്.

ENGLISH SUMMARY:

After the first thirty minutes of counting, the UDF has surged ahead by crossing the simple majority mark in early leads. Current trends show the UDF leading in 75 seats, while the LDF leads in 58 and the NDA in 5. Alarmingly for the ruling front, nine cabinet ministers including Roshy Augustine, Veena George, and P. Rajeev are currently trailing in their respective constituencies.