നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് പ്രാരംഭ സൂചനകള്‍. എല്‍ഡിഎഫിന് അനുകൂലമാകുന്ന പോസ്റ്റല്‍ വോട്ടുകളില്‍ യുഡിഎഫിന് സ്വാധീനമുണ്ടാക്കാന്‍ സാധിച്ചു എന്നാണ് ആദ്യത്തെ ഫല സൂചനകള്‍. 67 സീറ്റില്‍ യുഡിഎഫും 55സീറ്റില്‍ എല്‍ഡിഎഫും മുന്നിലാണ്. മൂന്നു സീറ്റിലാണ് എന്‍ഡിഎയ്ക്ക് തുടക്കത്തിലെ മുന്നേറ്റം.
അമ്പലപ്പുഴയില്‍ ആദ്യത്തെ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച്. സലാമിനായിരുന്നു. നിലവില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജി.സുധാകരന്‍ ലീഡെടുത്തുവെങ്കിലും സലാം തിരിച്ചു പിടിച്ചു. തൃത്താലയില്‍ വി.ടി.ബല്‍റാമും ഏറ്റുമാനൂരില്‍ വി.എന്‍.വാസവനുമാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് സി.പി.ജോണിന് ലീഡുണ്ട്. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനും കഴക്കൂട്ടത്ത് വി.മുരളീധരനും പാലക്കാട് ശോഭാ സുരേന്ദ്രനും തുടക്കത്തില്‍ ലീഡെടുക്കുന്നുണ്ട്. നേമത്ത് വി.ശിവന്‍കുട്ടി ലീഡ് ചെയ്യുന്നു.
പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണനും തൃശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജന്‍ പല്ലനും മുന്നിലാണ്. മന്ത്രിമാരായ വീണാ ജോര്‍ജും പി.രാജീവും ഗണേഷ് കുമാറും മുന്നിലാണ്. ചവറയില്‍ ഷിബു ബേബി ജോണും ലീഡ് ചെയ്യുന്നു.