counting-tomorrow

കേരളം ഇനി ഭരിക്കുന്നത് ആരെന്നറിയാന്‍ ഒരു ദിനംമാത്രം ബാക്കി. നാളെ രാവിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 43 കേന്ദ്രങ്ങളിലായാണ് 140 മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്നത്. 8 മണിക്ക് വോട്ടെണ്ണിത്തുടങ്ങിയാല്‍ എട്ടേകാലോടെ തന്നെ ആദ്യ സൂചനകള്‍ അറിയാം. മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷയിലാണ്. ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലങ്ങള്‍ ഏറെ. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഉദ്വേഗത്തോടെയുളള കാത്തിരിപ്പിനാണ് നാളെ അവസാനമാകുക. വോട്ടെണ്ണലിന്റെ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് 12.30ന്  മാധ്യമങ്ങളെ കാണു

മലയാളികള്‍ കുറിച്ച കേരളത്തിന്‍റെ ജനവിധി എണ്ണിത്തിട്ടപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും തയാറായിക്കഴിഞ്ഞു. കേരളം കാത്തിരിക്കുന്ന ഫലം വരുന്ന രീതി എങ്ങിനെയെന്ന് നോക്കാം. ഓരോ മണ്ഡലത്തിനും ഓരോ വോട്ടെണ്ണല്‍ ഹാളുണ്ട്. ആ ഹാളിനുള്ളില്‍ രണ്ട് തരത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒരു സ്ഥലത്ത് തപാല്‍ വോട്ടുകളുടെയെണ്ണലും മറ്റൊരു സ്ഥലത്ത് വോട്ടിങ് മെഷിനുകളിലെ വോട്ടണ്ണലും. ഇ.വി.എം മെഷീനുകള്‍ എണ്ണാന്‍ ഒരു ഹാളില്‍ 12 മുതല്‍ 14 വരെ ടേബിളും തപാല്‍ വോട്ടുകളെണ്ണാല്‍ 6 മുതല്‍ 9 വരെ ടേബിളുമുണ്ടാവും. 

8 മണിക്ക് തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഒരു ടേബിളില്‍ 500 വോട്ടെന്ന ക്രമത്തില്‍. അതായത് 6 ടേബിളുണ്ടങ്കില്‍ 8 മണിക്ക് തന്നെ മൂവായിരം തപാല്‍ വോട്ടുകള്‍ മേശപ്പുറത്ത് എത്തുമെന്ന് ചുരുക്കം. തപാല്‍ വോട്ടെണ്ണത്തിട്ടപ്പെടുത്താന്‍ അല്‍പം കൂടുതല്‍ സമയം എടുക്കുമെങ്കിലും എല്ലാ ടേബിളിലും കൂടി ഓരോ പത്ത് മിനിറ്റിലും നൂറ് വോട്ടെണ്ണാമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങിനെയെങ്കില്‍ 8.10 ആകുമ്പോള്‍ ആദ്യ നൂറ് വോട്ട് ആര്‍ക്കൊക്കെയെന്ന് വ്യക്തമാകും.

തപാല്‍ വോട്ട് എണ്ണിത്തുടങ്ങി അരമണിക്കൂര്‍, അതായത് എട്ടരയാകുമ്പോള്‍ വോട്ടിങ് മെഷീനിലെ എണ്ണല്‍ തുടങ്ങും. 14 ടേബിളുള്ള മണ്ഡലമെങ്കില്‍ ഒരേ സമയം 14 ബൂത്തുകളാണ് എണ്ണുന്നത്. ഒരു മെഷീന്‍ എണ്ണി അത് വരണാധികാരി അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ സോഫ്റ്റ് വെയറിലേക്ക് അപ്ലോഡ് ചെയ്യാന്‍ പത്ത് മുതല്‍ 15 മിനിറ്റ് വരെയെടുക്കും. 14 ടേബിളുള്ള മണ്ഡലത്തില്‍  എല്ലാ ടേബിളിലും ഇത് ഒരേസമയം നടക്കുന്നതിനാല്‍ ആദ്യത്തെ 15 മിനിറ്റുകൊണ്ട് 14 ബൂത്തിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും. അതായത് 8.45ന് ആദ്യ റൗണ്ടില്‍ ആര് ലീഡ് ചെയ്യുന്നുവെന്ന് ഉറപ്പിക്കാം.

തുടക്കത്തിലെ ആശങ്കമാറിയാല്‍ വോട്ടെണ്ണലിന്‍റെ വേഗം കൂടും. പിന്നീട് ഓരോ 10 മിനിറ്റിലും ഒരു റൗണ്ട് പൂര്‍ത്തിയായേക്കാം. അങ്ങിനെയെങ്കില്‍ ഒരു മണിക്കൂര്‍ കൊണ്ട് ആറോ അഞ്ചോ റൗണ്ട്. അപ്പോള്‍ ഒമ്പതരയാകുമ്പോളേക്കും മണ്ഡലത്തിന്‍റെ ട്രെന്‍ഡ് തെളിയും. ഒരു മണ്ഡലം എണ്ണിത്തീരാന്‍ ശരാശരി 17 റൗണ്ട് വേണം. പത്തരയാകുമ്പോളേക്കും അതിന്‍റെ പകുതി റൗണ്ടുകള്‍ പിന്നിടും. തരംഗമാണങ്കില്‍ അപ്പോളേക്കും ഉറപ്പിക്കാം കേരളം ആര്‍ക്കൊപ്പമെന്ന്. ഇഞ്ചോടിഞ്ച് മല്‍സരമെങ്കില്‍ അവസാനറൗണ്ടും പൂര്‍ത്തിയാകുന്ന 12 മണിവരെയെങ്കിലും കാത്തിരിക്കണം. 

Kerala Election Results Tomorrow: Get Ready for the Verdict:

Kerala Election Results 2026 will be declared tomorrow as vote counting begins for the 140 constituencies across 43 centers. Early indications of the election trends are expected around 8:15 AM, with a clearer picture emerging by 9:30 AM.