Untitled design - 1

ഭൂരിപക്ഷത്തെ കുറിച്ചുള്ള പ്രതീക്ഷകളില്ലെന്നും പേരാവൂരില്‍ താന്‍ തന്നെ ജയിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മനോരമ ന്യൂസിനോട്.  കെ.കെ ശൈലജ നല്ല സ്ഥാനാര്‍ഥിയായിരുന്നുവെന്നും പേരാവൂരില്‍ സിപിഎമ്മിനും നല്ല അടിത്തറയുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്താകെ തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ ശക്തമായ ജനവിധിയുണ്ടാകും. മുഖ്യമന്ത്രിമാര്‍ക്കു വേണ്ടി ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെടുന്നത്  മാധ്യമങ്ങളാണ് പ്രശ്നമാക്കുന്നതെന്നും സണ്ണി ജോസഫ് പറയുന്നു.

 

Also Read: കേരളത്തില്‍ ഇനിയാര്? വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍; പ്രതീക്ഷയോടെ മുന്നണികള്‍

എക്സിറ്റ് പോള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ കേരള ഭരണം ഉറപ്പിച്ചിരിക്കുകയാണ് യു.ഡി.എഫ്. പാര്‍ട്ടിയുടെ വിലയിരുത്തലും എക്സിറ്റ് പോളും തുല്യമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ എക്സിറ്റ് പോളുകളെ തള്ളിക്കൊണ്ട് തുടര്‍ഭരണ പ്രതീക്ഷ ആവര്‍ത്തിക്കുകയാണ് ഇടത് നേതാക്കള്‍. ഭരണവിരുദ്ധ വികാരമില്ലെന്നുതന്നെയാണ് ആവര്‍ത്തിക്കുന്നത്. എക്സിറ്റ് പോളിനേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി

 

തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആത്മവിശ്വാസത്തിൽ ഒട്ടും കുറവില്ലാതെയാണ് ഇടതുമുന്നണി നേതൃത്വം. തുടർഭരണം ഉണ്ടാകുമെന്നും ഉറപ്പൊന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മനോരമ ന്യൂസിനോട് പറഞ്ഞു. ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ട്. യുഡിഎഫ് ഭരണം പ്രവചിക്കുന്ന എക്സിറ്റ് പോളുകളിൽ നിന്ന് എൽഡിഎഫി  തുടർഭരണ സാധ്യത ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. സർക്കാർ  വിരുദ്ധവികാരം ഇല്ലെന്നാണ് എക്സിറ്റ് പോളുകൾ ചൂണ്ടിക്കാണിക്കുന്നത് എന്നും എംപി ഗോവിന്ദൻ പറഞ്ഞു

 

കേരളം ഇനി ഭരിക്കുന്നത് ആരെന്നറിയാന്‍ ഒരു ദിനംമാത്രമാണ് ബാക്കി. നാളെ രാവിലെ ആ വോട്ടുകള്‍ എണ്ണിത്തുടങ്ങും. 43 കേന്ദ്രങ്ങളിലായാണ് 140 മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നടക്കുന്നത്. 8 മണിക്ക് വോട്ടെണ്ണി തുടങ്ങിയാല്‍ എട്ടേകാലോടെ തന്നെ ആദ്യ സൂചനകള്‍ അറിയാം. മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷയിലാണ്. ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലങ്ങള്‍ ഏറെ. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഉദ്വേഗത്തോടെയുളള കാത്തിരിപ്പിനാണ് നാളെ അവസാനമാകുക. വോട്ടെണ്ണലിന്റെ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍  മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് 12.30ന്  മാധ്യമങ്ങളെ കാണും

ENGLISH SUMMARY:

Sanni Joseph expresses confidence in winning the Peravoor constituency, stating he believes he will win regardless of the majority expectations. He also commented on the Chief Minister's discussions being sensationalized by the media.