സംസ്ഥാനം തന്നെ ആവേശത്തോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പാലക്കാട്ടേത്. ഏഴ് മുതല്‍ ഒന്‍പത് സീറ്റു വരെ എല്‍ഡിഎഫ് നേടാമെന്നും യുഡിഎഫ് മൂന്ന് മുതല്‍ അഞ്ചു വരെ സീറ്റ് പിടിക്കുമെന്നും എന്‍ഡിഎ അക്കൗണ്ട് തുറക്കില്ലെന്നും മനോരമ ന്യൂസ് സി വോട്ടര്‍ എക്സിറ്റ് പോള്‍.39 ശതമാനം വീതമാണ് എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും വോട്ട് ഷെയറായി എക്സിറ്റ് പോള്‍ പറയുന്നത്. എന്‍ഡിഎയ്ക്ക് 16 ശതമാനവുമാണ് പ്രവചനം.
ഹോട്ട് സീറ്റുകളില്‍ കനത്ത പോരാട്ടമാണ് നടന്നതെന്നാണ് എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. ഒറ്റപ്പാലം ഇടതുകോട്ടയായി തുടരുമെന്നും പി.കെ.ശശി യുഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചിട്ടും കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും എക്സിറ്റ് പോള്‍ പറയുന്നു. സിറ്റിങ് എംഎല്‍എ അഡ്വ.കെ.പ്രേംകുമാര്‍ തുടരും. എന്‍ഡിഎ സ്ഥാനാര്‍ഥി മേജര്‍ രവി എന്‍ഡിയുടെ വോട്ടുശതമാനം വര്‍ധിപ്പിക്കുമെന്നും എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു. 2021ല്‍ 15,152 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അഡ്വ.കെ.പ്രേംകുമാർ ഒറ്റപ്പാലത്ത് വിജയിച്ചത്
തൃത്താല കൈ പിടിക്കുമ്പോള്‍ പാലക്കാട് യുഡിഎഫ് കോട്ടയായി തുടരുമെന്നും എക്സിറ്റ് പോള്‍. മന്ത്രി എം.ബി.രാജേഷിനുള്ള വോട്ടു ശതമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും വി.ടി.ബല്‍റാം നേട്ടമുണ്ടാക്കുമെന്നുമാണ് എക്സിറ്റ് പോള്‍. 2021ലെ തിരഞ്ഞെടുപ്പില്‍ 3016 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് തൃത്താലയില്‍ എം.ബി.രാജേഷ് വി.ടി.ബല്‍റാമിനെ കീഴടക്കിയത്.
വോട്ടിന് നോട്ട് വിവാദം കൊണ്ടും നടന്‍ രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ടും ശ്രദ്ധേയമായ പാലക്കാട് യുഡിഎഫ് കോട്ടയായി തുടരുമെന്നാണ് എക്സിറ്റ് പോള്‍. പാലക്കാട്ടുകാരനായ എന്‍.എം.ആര്‍.റസാഖിന്‍റെ വ്യക്തി പ്രഭാവവും സിറ്റിങ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുണ്ടാക്കിയ കേസും അനുബന്ധ വിവദങ്ങളും പിഷാരടിയിലൂടെ യുഡിഎഫ് മറികടന്നുവെന്നും എക്സിറ്റ് പോള്‍ പറയുന്നു.