മലപ്പുറത്ത് വി.ഡി.സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. തവനൂര്‍ കാലടി പഞ്ചായത്തിലാണ് 'നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി.സതീശന് അഭിവാദ്യ'മെന്ന് എഴുതിയ ഫ്ലക്സ് ഇന്നലെ രാത്രി സ്ഥാപിച്ചത്. 'ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ' എന്നാണ് ചിരിക്കുന്ന സതീശന്‍റെ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍ ആരോഗ്യകരമല്ലെന്ന് മുസ്‌ലിം ലീഗടക്കമുള്ള ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കിയിരുന്നു. 

അതേസമയം, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ താല്‍പര്യമില്ലെന്നായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതികരണം. ഹൈക്കമാന്‍ഡ് ഇടപെട്ട് ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിച്ചുകൂടേ എന്ന് ചോദ്യമുയര്‍ന്നപ്പോള്‍ ചര്‍ച്ച ചെയ്യുന്നവര്‍ ചെയ്യട്ടേ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

കെ.സുധാകരനാണ് മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് നേരത്തെ തുടക്കമിട്ടത്. കെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നും ചടുലമായ പ്രവര്‍ത്തനമാണ് ഇപ്പോള്‍ ആവശ്യമെന്നുമായിരുന്നു ആഴ്ചകള്‍ക്ക് മുന്‍പ് കെ.സുധാകരന്‍റെ പ്രസ്താവന. ഇക്കാര്യം പാര്‍ട്ട് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ടും സുധാകരന്‍ പറഞ്ഞു. നേരത്തെ രമേശ് ചെന്നിത്തലയ്ക്കാണ് സുധാകരന്‍ പിന്തുണ നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പുള്ള മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യമാണെന്ന് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിരുന്നു. 

ENGLISH SUMMARY:

Flex boards hailing V.D. Satheesan as the "Designated Chief Minister of Kerala" have appeared in Tavanur, Malappuram, sparking fresh controversy within the Congress and UDF. While the slogan "Let the one who walked with the people, lead the people" adorns the boards, allies like the Muslim League have expressed displeasure over such premature discussions. Senior leader K.C. Venugopal distanced himself from the debate, stating he has no interest in these discussions, even as K. Sudhakaran previously suggested Venugopal's name for the top post. The High Command had strictly instructed leaders to avoid CM candidate talks until the official election results are out.