സിജെപി സമരവേദിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 2,873 പേർ എത്തിയതായി ഡൽഹി പൊലീസ്. ജൂലൈ 20നും 25നും ഇടയിലാണ് ഇവർ സമരവേദിയിൽ പ്രവേശിച്ചത്. സമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അതിനിടെ, ബീഹാറിൽ  പ്രതിഷേധകർക്ക് എതിരായ കേസുകൾ മുഴുവൻ പിൻവലിച്ചു

 

അതേസമയം, സിജെപി പ്രതിഷേധത്തിന് നേരെയുള്ള പൊലീസ്  നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.  പൊലീസ് അമിതാധികാരം പ്രയോഗിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നല്‍കി.  പ്രതിഷേധക്കാര്‍ക്കുനേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ച ദ്രുതകർമ്മസേനാംഗത്തെ കണ്ടെത്തി. അഞ്ചുപേർക്കാണ് പെലറ്റേറ്റത്. 

 

Also read: 'അമ്മാവന്മാരും അമ്മായിമാരും അവിടെയിരുന്ന് പരാതി പറഞ്ഞാട്ടെ'; വൈറല്‍ ഡാന്‍സിലെ വിമര്‍ശനത്തില്‍ സൗരവ് 

സമാധാനപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, പ്രതിഷേധിച്ചെന്നു കരുതി ലാത്തിച്ചാര്‍ജ് നടത്തണമെന്നില്ല, പൊലീസിന്‍റെ അമിതാധികാരപ്രയോഗം ന്യായീകരിക്കാനാവില്ല.  പൊലീസ് സ്വയം അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമെന്നും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.  സിജെപിയുടെ പാർലമെൻറ് മാർച്ചിലെ പൊലീസ് നടപടിക്കെതിരായ ഹർജികളിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. പൊലീസ് ഇടപെടലിന് രാജ്യവ്യാപകമായി ഏകീകൃത പ്രോട്ടോകോളുണ്ടാകണമെന്നും കോടതി.   

 

ബിഹാറിലെ പൊലീസ് വെടിവപ്പ് ചൂണ്ടിക്കാട്ടിയപ്പോളായിരുന്നു നീരീക്ഷണം. സംഘർഷത്തിൽ പരുക്കേറ്റ പൊലീസുകാരുടെ കുടുംബങ്ങളും സുപ്രീം കോടതിയെ സമീപിച്ചു.  എല്ലാ ഹര്‍ജികളും നാളെ ഒരുമിച്ച് പരിഗണിക്കും. നേരത്തെ പോലീസ് നടപടിക്കെതിരെ ഹർജി പരാമർശിച്ചപ്പോൾ സമയമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് വിമർശനത്തിനിടയാക്കിയിരുന്നു.

 

പാര്‍ലമെന്‍റ് മാര്‍ച്ചുനടന്ന ദിവസം കൊണാട്ട് പ്ലേസിലുണ്ടായിരുന്ന ദ്രുതകര്‍മ സേനാംഗമാണ് പെല്ലെറ്റ് ഗൺ ഉപയോഗിച്ചതെന്ന് കണ്ടെത്തി.  ഏഴ് റൗണ്ട് വെടിയുതിര്‍ത്തപ്പോള്‍ മാധ്യമപ്രവർത്തകനടക്കം അഞ്ചുപേർക്കാണ് പരുക്കേറ്റത്.  സേനാംഗങ്ങള്‍ക്ക് ഗുരുതര വീഴ്ചകൾ സംഭവിച്ചെന്നുമാണ് RAF ആഭ്യന്തര വിലയിരുത്തല്‍.  പ്രതിഷേധക്കാർ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്തതിനാണ് വെടിയുതിർത്തതെന്നാണ് സേനാംഗങ്ങളുടെ വിശദീകരണം. 

 

 

ENGLISH SUMMARY:

CJP protest saw 2,873 individuals with criminal backgrounds entering the protest venue according to Delhi Police. These individuals entered between July 20th and 25th, and their involvement in the violence during the protest will be thoroughly investigated.