saurav-das

TOPICS COVERED

37 ദിവസം നീണ്ട കോക്ക്റോച്ച് ജനത പാര്‍ട്ടിയുടെ സമരം വിജയം കണ്ടതിന് പിന്നാലെ സിജെപി നേതാക്കള്‍ ആഹ്ലാദ നൃത്തം ചവിട്ടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിജെപി വക്താക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് ഉള്‍പ്പെടെയുള്ളവര്‍ ഈ വിഡിയോയില്‍ ഉണ്ടായിരുന്നു. ഇതിനെതിരെ ബിജെപി നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 

ബിജെപി എംപി മഹേഷ് ജത്മലാനി സിജെപി നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തി. പ്രതിഷേധക്കാരുടെ യാത്ര, താമസം, ഭക്ഷണം എന്നിവയുടെ ചിലവ് ആരാണ് വഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിമര്‍ശനത്തിന് മറുപടിയുമായി സൗരവ് ദാസ് രംഗത്തെത്തി. സര്‍ക്കാരിനും ഗോദി അവതാരകര്‍ക്കും ജെന്‍ സിയുടേയോ യുവതലമുറയുടെയോ ഭാഷ മനസിലാവില്ലവില്ലെന്ന് സൗരവ് എക്സില്‍ കുറിച്ചു. 

'ഞങ്ങള്‍ക്ക് എത്ര നേരം വേണമെങ്കിലും റോഡിലിരിക്കാനാവും. നൃത്തം ചെയ്തുകൊണ്ട് പ്രതിഷേധിക്കും. കോള്‍ഡ് കോഫി കുടിച്ച് സംഘടിക്കും. പഴയ തലമുറ ഒരു സമരരീതിയെ എങ്ങനെ കാണുന്ന എന്ന് നോക്കാതെ മാറ്റത്തിനായി പോരാടും. അതാണ് ഈ തലമുറ. ആത്മവിശ്വാസമുള്ള, സർഗ്ഗാത്മകമായ, പ്രതിരോധശേഷിയുള്ള, വാര്‍പ്പ് മാതൃകയെ ആവര്‍ത്തിക്കാത്ത തലമുറ. അമ്മാവന്മാര്‍ക്കും അമ്മായിമാര്‍ക്കും പരാതി പറഞ്ഞുകൊണ്ടിരിക്കാം. അവർക്ക് നമ്മളെ കൈകാര്യം ചെയ്യേണ്ടി വരും,' സൗരവ് ദാസ് പറഞ്ഞു. 

ENGLISH SUMMARY:

Following the victory of the 37-day protest led by the Collective Journalistic/Political Front (CJP), a video of party leaders celebrating with a viral dance went viral on social media. After BJP MP Mahesh Jethmalani criticized the celebration and raised questions about the funding behind the protesters' travel, food, and stay, CJP spokesperson Sourav Das responded sharply. Taking to X, Sourav stated that older generations, government figures, and "Godi media" anchors fail to understand the language and protest style of Gen Z. Defending their creative and resilient approach, he asserted that older critics can keep complaining, but they will ultimately have to deal with this new generation.