പോളിങ് പൂർത്തിയായതിനു പിന്നാലെ യു.ഡി.എഫില്‍ പ്രധാന ചർച്ചയായി മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിപദം. പ്രചാരണം നയിച്ചതിന്റെ പൂര്‍ണ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്കെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല. വി.ഡി.സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന താല്‍പര്യം പരസ്യമാക്കി എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്നാണ് പാണക്കാട് മുനവറലി തങ്ങളുടെ അവകാശവാദം.
യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ വിജയത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക് നല്‍കുകയാണ് രമേശ് ചെന്നിത്തല. കേരളത്തിനാവശ്യം വി.ഡി.സതീശന്റെ പ്രവര്‍ത്തനരീതിയെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. ഷിയാസിന്‍റേത് വ്യക്തിപരമായ അഭിപ്രായമെന്ന് എം.ലിജു
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപദമെങ്കില്‍ മുസ്‍ലിം ലീഗില്‍ ചര്‍ച്ച ഉപമുഖ്യമന്ത്രിപദത്തെക്കുറിച്ചാണ്. ലീഗിന് അര്‍ഹതമയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങള്‍. ചര്‍ച്ചയ്ക്ക് സമയമായിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ചർച്ചകൾ ദുരുദ്ദേശ്യപരമെന്ന് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു.