സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും ജനങ്ങൾ പൊതുവിൽ ജനക്ഷേമ പദ്ധതികൾ തുടരണം എന്ന നിലപാടാണ് സ്വീകരിച്ചതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. യുഡിഎഫ് തുടർച്ചയായി തെറ്റായ പ്രചാരണങ്ങൾ നടത്തി. സമൂഹമാധ്യമങ്ങള്‍ വഴി സ്ഥാനാർഥികളെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചു. പേരാമ്പ്ര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വികസനം യാഥാർഥ്യമായി. കിഫ്ബി ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: നേമത്ത് ഒരുവോട്ടിന് 15000 രൂപ വരെ ബിജെപി നല്‍കി; പെട്ടികളില്‍ പണം കടത്തി: ഗുരുതര വെളിപ്പെടുത്തല്‍
ഭരണതുടർച്ച ഉണ്ടാകും. എത്ര സീറ്റുകൾ ലഭിക്കുമെന്ന് പറയുന്നില്ല. ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് പോകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗൾഫ് വോട്ടർമാരുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും അത് ആര്‍ക്ക് ഗുണമായി എന്നത് ഇപ്പോൾ പറയാനാകില്ല
വോട്ടർ പട്ടിക ലൈവ് ആണ്. എസ്ഡിപിഐയും ഇടതുമുന്നണിയും തമ്മിൽ ഈ തിരഞ്ഞെടുപ്പിൽ യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മറ്റന്നാൾ ചേരുമെന്നും തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് വിശദമായ ചർച്ച നടക്കുമെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോടു പറഞ്ഞു
85ന് മുകളില്‍ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്ന വിലയിരുത്തലിലാണ് സി.പി.എം. ഉയര്‍ന്ന പോളിങ് ശതമാനം എല്‍.ഡി.എഫിന് അനുകൂലമെന്ന വിലയിരുത്തലാണ് പ്രാഥമികമായി നടത്തിയിട്ടുള്ളത്. മുന്നണിയുടെ വിജയസാധ്യത പരിശോധിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഞായറാഴ്ച ചേരും. താഴെത്തട്ടില്‍ നിന്നും മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സ്വരൂപിച്ച നല്‍കിയ കണക്കാണ് സി.പി.എം പരിശോധിക്കുക. ഉയര്‍ന്ന പോളിങ് ശതമാനം തിരിച്ചടിയാവില്ലെന്ന വിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിനുള്ളത്. ഉയര്‍ന്ന പോളിങ് ശതമാനം വന്ന 2016ലും കുറവ് വന്ന 2021ലും എല്‍.ഡി.എഫിന് ഭരണം നേടാനായിട്ടുണ്ടെന്നു സി.പി.എം നേതാക്കള്‍ സൂചിപ്പിക്കുന്നു.
സിറ്റിങ് സീറ്റുകളില്‍ കാര്യമായ തിരിച്ചടിയുണ്ടാവില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ബി.ജെ.പി വിജയിച്ചേക്കാമെന്ന് തോന്നലുണ്ടായ നേമം, കഴക്കൂട്ടം പോലെയുള്ള മണ്ഡലങ്ങളില്‍ ന്യൂനപക്ഷ മതേതര വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം കരുതുന്നു. കണ്ണൂരിലുണ്ടായ വിവാദങ്ങള്‍ വടക്കന്‍ കേരളത്തില്‍ കാര്യമായ തിരിച്ചടിക്ക് കാരണമാവില്ല. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും തിരിച്ചടിയുണ്ടായാലും തെക്കന്‍ കേരളം കൈവിടില്ലെന്നതാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം.