സംസ്ഥാനത്ത്  മികച്ച പോളിങ്. 11 മണിവരെ  33  ശതമാനം പേര്‍ വോട്ടുചെയ്തു. എല്ലാ മണ്ഡലങ്ങളിലും ബൂത്തുകളില്‍ രാവിലെ വോട്ടര്‍മാരുടെ നീണ്ട നിരയുണ്ടായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും  പാണക്കാട് തങ്ങളും ഉള്‍പ്പെടെ  പ്രമുഖനേതാക്കള്‍ രാവിലെ തന്നെ വോട്ടുചെയ്തു. ഏതാനും സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. നെടുമങ്ങാട് ബ്ലോക് ഓഫിസ് ബൂത്തില്‍ യന്ത്രത്തകരാറുമൂലം പോളിങ് ഒരുമണിക്കൂര്‍ തടസപ്പെട്ടു.  ആറന്മുളയില്‍  വോട്ടിങ് യന്ത്രത്തില്‍ LDF സ്ഥാനാര്‍ഥി വീണ ജോര്‍ജിന്റെ ചിത്രത്തിനേ തെളിച്ചമുള്ളൂ എന്നാരോപിച്ച് യുഡിഎഫ് പരാതി നല്‍കി

വികസിത കേരളത്തിലേക്കുള്ള നിര്‍ണായക ചുവടുവയ്പാണ് ഈ തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇടതുമുന്നണിയെ  എതിര്‍ക്കുന്നവര്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്നത് വികസനമാണ്. എല്‍ഡിഎഫിന് മാത്രമേ പുരോഗതി കൊണ്ടുവരാനാകൂവെന്നും  കഴിഞ്ഞ തവണത്തേതിലും അധികം സീറ്റുകള്‍ കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ആര്‍.സി അമല സ്കൂളില്‍‌ കുടുംബസമേതം വോട്ട് ചെയ്ത ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്‍.ഡി.എ നിര്‍ണായക ശക്തിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍  രാജീവ് ചന്ദ്രശേഖര്‍. എല്‍.ഡി.എഫും യു.ഡി.എഫും ജയിക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എല്‍.ഡി.എഫ് അനുകൂല ജനമുന്നേറ്റമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി.   സതീശന്‍ വനവാസത്തിന് പോകാതിരിക്കാന്‍ UDF പ്രാര്‍ഥിക്കുകയാണ്. വനിതാ മുഖ്യമന്ത്രിയാകാന്‍ യോഗ്യര്‍ എല്‍.ഡി.എഫില്‍ മാത്രമെന്നും ബേബി പറഞ്ഞു

സ്വര്‍ണം കട്ടവരെ ജനകീയകോടതിശിക്ഷിക്കുന്ന ദിവസമാണിതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ഭരണത്തുടര്‍ച്ച ഉറപ്പെന്ന് ജോസ് കെ.മാണി.  കേരള കോണ്‍ഗ്രസ് എം സീറ്റുകള്‍ വര്‍ധിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു

ENGLISH SUMMARY:

Kerala records a strong start to polling in the 2026 Assembly Elections, with around 16% voter turnout in the first three hours. Long queues were seen across constituencies as prominent leaders, including the Chief Minister and Opposition Leader, cast their votes early. However, minor disruptions were reported due to voting machine malfunctions in some booths. Complaints were also raised in Aranmula regarding EVM display issues. District-wise polling percentages indicate an enthusiastic voter response across the state.