മംഗല്യ നാദത്തിനിടയിലും ജനാധിപത്യ കടമ മറക്കാത്ത നവവധൂരന്‍മാര്‍ ഇന്നത്തെ വോട്ടെടുപ്പിനിടയില്‍ വേറിട്ട കാഴ്ചയായി. ആഘോഷങ്ങള്‍ക്കിടയില്‍ വിവാഹ വേഷത്തിലാണ് എല്ലാവരും പോളിങ് സ്റ്റേഷനിലെത്തിയത്.
വിവാഹദിനം..ഫുള്‍ ആഘോഷം...പക്ഷേ പ്ലോട്ട് ട്വിസ്റ്റ് ആദ്യം വോട്ട്. വിവാഹവേഷത്തില്‍ തന്നെ പോളിങ് ബൂത്തിലേക്ക് ഫസ്റ്റ് എന്‍ട്രി. വയനാട് മേപ്പാടിയിലെ ബ്രൈഡ് ഗോള്‍ സെറ്റ് ചെയ്ത് അഖില ആന്റണി. മേക്കപ്പ് കഴിഞ്ഞ് ഉടന്‍ തന്നെ ബുത്തില്‍ എന്‍ട്രി..തെന്‍ വോട്ട് ടണ്‍. ആലപ്പുഴയിലെ അമ്പലപ്പുഴ മണ്ഡലത്തിലെ സച്ചിനും സ്നേഹയും വിവാഹം കഴിഞ്ഞ് പള്ളിയില്‍ നിന്ന് നേരെ പോളിങ് ബൂത്തിലേക്ക്. കല്ലുപാലം സി.എം.എസ്.എല്‍.പി സ്കൂളില്‍ ഇരുവരും വോട്ട് ചെയ്തു. സച്ചിന്‍റെയും സ്നേഹയുടെയും കപ്പിള്‍ ഗോള്‍സ് വിത്ത് റെസ്പോണ്‍സബിളിറ്റി.
മല്ലപ്പള്ളി ആനിക്കോട് സ്വദേശിയും പൈലറ്റുമായ ജീവന്‍ വിക്ടറിനും ബെന്‍സി ബാബുവിനും വെഡിങ് ലൂക്കില്‍ തന്നെ വോട്ട്. ബിഗ് ഡെയാണ് ബട്ട് ഡ്യൂട്ടി സ്കിപ്പില്ലെന്ന് ജീവനും ബെന്‍സിയും. കല്യാണ ശേഷം കൊല്ലം ഇരവിപുരം സ്വദേശിനി ഷിബിന ഭര്‍ത്താവ് ഷിനാസുമായി കല്യാണം കഴിഞ്ഞ് ആദ്യം യാത്ര പോയത് പോളിങ് ബുത്തിലേക്ക്. വിവാഹദിനത്തില്‍ കന്നിവോട്ട് ചെയ്ത് വയനാട് ചീരാല്‍ സ്വദേശി ഫാസില തന്റെ ബിഗ് ഡെ മെമ്മറബിള്‍ ഡേ ആക്കി മാറ്റി. അടൂര്‍ നെല്ലിമുകള്‍ സ്വദേശിയായ ആശ വില്‍സണും മുക്കം കുറ്റിപ്പാല സ്വദേശിനി ഷാനിയും വിവാഹ വേഷത്തില്‍ തന്നെയാണ് പോളിങ് ബൂത്തിലെത്തിയത്.