വോട്ടെടുപ്പിന് ഇനി ഒരു പകലും രാത്രിയും മാത്രം. നിശബ്ദ പ്രചരണത്തിനും പോളിങ് ഏജന്‍റുമാരുടെ വിന്യാസത്തിനും മറ്റു ക്രമീകരണങ്ങള്‍ക്കുമായി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഈ പകല്‍വിനിയോഗിക്കും. വോട്ടര്‍മാരെ ഫോണില്‍ വിളിക്കുകയാണ് പ്രധാന പ്രചരണ രീതി. പ്രധാന നേതാക്കള്‍ സംസ്ഥാനമെമ്പാടുമുള്ള അവരവരുടെ മുന്നണികളിലെ സ്ഥാനാര്‍ഥികള്‍, പ്രധാന വ്യക്തികള്‍, സമുദായ–മത നേതാക്കള്‍ എന്നിവരുമായി ആശയവിനിമയം നടത്തും.

ബൂത്ത് ഏജന്‍റുമാരെ വിന്യസിക്കാനും അതോടൊപ്പം ഒാരോ ബൂത്തിലും പരമാവധി വോട്ടര്‍മാരെ എത്തിക്കനുമുള്ള ശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകരും. കഴിയുന്നത്രപേരെ വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷനും. ഇന്ന്  സംസ്ഥാനതല വിളബര ജാഥ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലെ വിളംബരജാഥകളും ഒത്തുചേരലുകളും സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ അറിയിച്ചു.

പോളിങ് സാമഗ്രികളുടെ വിതരണവും ഇന്നാണ്. രാവിലെ 8 മണിക്ക് വിതരണ കേന്ദ്രങ്ങളിലെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒാരോ നിയോജക മണ്ഡലത്തിനും പ്രത്യേക വിതരണകേന്ദ്രങ്ങളുണ്ട്. ബൂത്തുകളുടെ പ്രിസൈഡിങ് ഒാഫിസര്‍ ഇ.വി.എം മുതല്‍ സ്റ്റേഷനറി വരെ ഏറ്റുവാങ്ങും. തുടര്‍ന്ന് അതാത് സ്ഥലങ്ങളിലെത്തി  ബൂത്തുകള്‍ സജ്ജീകരിക്കും. വിതരണ കേന്ദ്രങ്ങളിലും ബൂത്തുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിക്കും. നാളെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. അതിന് മുന്‍പ് കുറ്റമറ്റ രീതിയില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാനാണ് ശ്രമം. 

ENGLISH SUMMARY:

As Kerala prepares for the 2026 Assembly Elections, the public campaign has concluded, marking the start of the 48-hour silence period. Election officials have begun distributing polling materials, including EVMs and VVPATs, across all constituencies. Booth agents are being deployed, and security is tightened at distribution centers. Voting is scheduled to commence at 7 AM tomorrow, April 9. The Election Commission is making a final push for maximum voter turnout through state-level awareness rallies.