vallikkunnufigh

എല്ലാവരും വികസനം പറഞ്ഞു വോട്ടുതേടുമ്പോള്‍ വികസനമില്ലായ്മ ചര്‍ച്ചയാക്കി പ്രചാരണം നടത്തുന്ന മണ്ഡലമുണ്ട് മലപ്പുറത്ത്. വള്ളിക്കുന്നിലെ മുന്നണി സ്ഥാനാര്‍ഥികളെല്ലാം നഷ്ടമായ വിസകനബസിന്റെ കാരണക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. 

കൊണ്ടേട്ടിയില്‍ നിന്ന് അവസാന നിമിഷം വള്ളിക്കുന്നിലേക്കു വണ്ടികയറിയതാണ് ടി.വി. ഇബ്രാഹിം മണ്ഡലമുണ്ടായതുമുതല്‍ കോണിമാത്രം കയറിയ ചരിത്രമുള്ള വള്ളിക്കുന്നില്‍ ഇത്തവണയും മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല.

സര്‍വകലാശാല, ഐ.ഒ.സി ബോട്ട്ലിങ് പ്ലാന്റ് കിന്‍ഫ്ര പാര്‍ക്ക് തുടങ്ങി വമ്പന്‍ സ്ഥാപനങ്ങളുണ്ടായിട്ടും ഫയര്‍ സ്റ്റേഷന്‍ പോലും നേടിയെടുക്കാന്‍ സിറ്റിങ് എം.എല്‍.എയ്ക്ക് കഴിഞ്ഞില്ലെന്നാണ് എല്‍.ഡി.എഫിന്റെ പ്രചാരണം. ഫയര്‍ സ്റ്റേഷനൊപ്പം കേന്ദ്രപദ്ധതികളും മണ്ഡലത്തില്‍ ഉണ്ടായില്ലെന്നാണ് എന്‍.ഡി.എ. ആരോപണം. ലീഗിലെ പി.അബ്ദുല്‍ ഹമീദ് 14116 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021ല്‍  വിജയിച്ചത്.

ENGLISH SUMMARY:

In Velliyankallu, the focus is on the lack of development during election campaigns. Candidates are discussing the reasons behind the missed developmental bus in Vallikkunnu, a constituency historically dominated by one party.