ജനകീയനായ എം.എല്‍.എ ജി.സ്റ്റീഫനിലൂടെ ഇത്തവണയും എളുപ്പത്തില്‍ അരുവിക്കര കടക്കാമെന്ന എല്‍.ഡി.എഫ് മോഹങ്ങള്‍ക്ക് തടയിട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എസ്.ശിവകുമാര്‍ മണ്ഡലത്തില്‍ നിറഞ്ഞതോടെ പോരാട്ടം മുറുകുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ വിവേക് ഗോപന് കുടുംബ പ്രക്ഷകര്‍ക്ക് ഇടയിലെ സ്വീകാര്യത കൂടിയാകുമ്പോള്‍ അരുവിക്കര പ്രവചനാതീതമാണ്.