കേരള ക്രിക്കറ്റ് ലീഗിൽ ട്രിവാൻഡ്രം റോയൽസിന്‍റെ രാജകീയ തിരിച്ചുവരവ്. ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ് തുടങ്ങിയ റോയൽസ് അവസാന നാല് കളികളും ജയിച്ച് സെമി ഫൈനലിന് അടുത്ത് എത്തിയിരിക്കുകയാണ്. എട്ടു കളികളിൽ അഞ്ചിലും ജയിച്ച് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ടീം.
കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിൽ നിന്ന് പാഠം പഠിച്ച് ഒരുങ്ങിയാണ് ട്രിവാൻഡ്രം റോയൽസ് മൂന്നാം സീസണിന് എത്തിയത്. ആദ്യ രണ്ട് കളികളും തോറ്റതോടെ കഴിഞ്ഞ സീസൺ ആവർത്തിക്കുമോ എന്ന് തോന്നിച്ചു. മൂന്നാം കളിയിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനോട് ജയിച്ചു. നാലാം കളിയിൽ തൃശൂരിനോട് തോറ്റതോടെ വീണ്ടും പ്രതീക്ഷ മങ്ങി. തുടർന്നുള്ള നാല് കളികൾ തുടര്‍ച്ചയായി ജയിച്ച് റോയൽസ് പെരുമ തെളിയിച്ചു. ഏറ്റവും ഒടുവിൽ സീസണിൽ ഏറ്റവും മികച്ച ഫോമിലുള്ള ആലപ്പി റിപ്പിൾസിനെ തോൽപ്പിച്ചാണ് സെമിയുടെ തൊട്ടരികിൽ റോയൽസ് നിൽക്കുന്നത്.
ബാറ്റിംഗ് കരുത്തിലാണ് റോയൽസിന്‍റെ മുന്നേറ്റം. നിർണായക ഘട്ടങ്ങളിൽ ബോളർമാർ ടീമിന്‍റെ നേടും തൂണായെന്ന് പരിശീലകൻ അഭിഷേക് പറയുന്നു.