തിരുവനന്തപുരം പാറശാലയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ പാളം തെറ്റി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ബിലാസ്പൂര്‍–തിരുനെല്‍വേലി സൂപ്പര്‍ ഫാസ്റ്റ് പാളം തെറ്റിയത്. ആര്‍ക്കും പരുക്കില്ല. ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ട അവസ്ഥയാണ്. തിരുവനന്തപുരം നാഗര്‍കോവില്‍ പാതയിലാണ് അപകടമുണ്ടായത്.
പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റിയതോടെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ്. പരശുറാം എക്സ്പ്രസ്, പുനലൂർ പാസഞ്ചർ, തിരുവനന്തപുരം– നാഗർകോവിൽ പാസഞ്ചർ, പുനലൂർ– കന്യാകുമാരി പാസഞ്ചർ, തിരുവനന്തപുരം–താംബരം എക്സ്പ്രസ്, ഗുരുവായൂർ– ചെന്നൈ എഗ്മോർ എക്സ്പ്രസ്, പുണെ– കന്യാകുമാരി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ പുറപ്പെടാന്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. താംബരം– തിരുവനന്തപുരം സ്പെഷൽ ട്രെയിന്‍, മധുര– പുനലൂർ എക്സ്പ്രസ്, താംബരം– തിരുവനന്തപുരം അമൃത് ഭാരത് എന്നീ ട്രെയിനുകളും നിര്‍ത്തിയിട്ടിരിക്കുകയാണ്.
ഗതാഗതം രാവിലെ എട്ടുമണിയോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.