തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. കാർ ഉടമയായ കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ടൈറ്റസ് വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. കാറിന് തീ പിടിച്ചതെങ്ങനെ എന്നതില്‍ വ്യക്തതയില്ല.

വെങ്ങാനൂർ അയ്യങ്കാളി സ്കൂളിൽ സമീപം പ്രധാന പാതയിൽ പുലർച്ചെ അഞ്ചര മണിക്കാണ് അപകടം. പുക ഉയർന്ന വാഹനത്തിൽ നിന്ന് നിർത്താതെ ഹോൺ കേട്ട നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നിലെ വാതിൽ തുറന്ന് ടൈറ്റസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു.

കാര്‍ പൂര്‍ണമായും കത്തി. മൃതദേഹം തിരിച്ചറിയാനാകാത്ത നിലയിലാണ്. കോട്ടയം റജിസ്ട്രേഷനിലുള്ള കാറിന്‍റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ടൈറ്റസിനെ തിരിച്ചറിഞ്ഞത്. ടൈറ്റസ് ഇന്നലെ രാത്രി കോട്ടയത്തെ വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയതാണെന്ന് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. കാര്‍ കത്തിയതെങ്ങനെ എന്ന് വ്യക്തമല്ല. അപകടത്തില്‍ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

A car fire in Thiruvananthapuram's Venganoor has resulted in one fatality. Police are investigating the cause of the fire, with the victim identified as Titus Kurian.