• മേയര്‍ക്കെതിരായ പരാതിയില്‍ കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്. മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് മേയര്‍ വി.വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ സുഗതന്റെ ഒപ്പ് വ്യാജമായി ചേർത്തെന്ന പരാതിയിൽ മേയർക്കെതിരെ കേസ്. മേയർ വി.വി രാജേഷ്, കോർപ്പറേഷൻ സെക്രട്ടറി, കൗൺസിലർ സുഗതൻ എന്നിവർക്കെതിരെയാണ് കന്റോൺമെൻറ് പൊലീസ് കേസെടുത്തത്. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി ദീപക്കിന്റെ പരാതിയിലാണ് കേസ്. അതേസമയം സി.പി.എം കൗണ്‍സിലര്‍ എസ്.പി ദീപക്ക് ഉന്നയിച്ചത് വ്യാജ ആരോപണമെന്ന് വി.വി.രാജേഷ് പ്രതികരിച്ചു. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദീപക്കിനെതിരെ വക്കീല്‍ നോട്ടീസയച്ചു. 

Also Read: ‘30കോടി അടിച്ചത് എനിക്ക്, പക്ഷേ ടിക്കറ്റ് കാണാനില്ല, ഇതാ ഫോട്ടോ...’; അവകാശവാദവുമായി തമിഴ്നാട്ടുകാരന്

വാഴോട്ടുകോണം  കൗൺസിലർ സുഗതൻ ഒളിവിലായിരുന്ന സമയത്ത് കോർപ്പറേഷൻ യോഗങ്ങളിൽ പങ്കെടുത്തെന്ന് വരുത്തി തീർക്കാൻ വ്യാജ ഒപ്പിട്ടു എന്നാണ് മേയര്‍ക്കും സുഗതനുമെതിരായ പരാതി. ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 തിയതികളിലെ കോർപ്പറേഷൻ മിനിറ്റ്സിലെ ഒപ്പും സുഗതന്റെ യഥാർത്ഥ ഒപ്പുമായി വൈരുധ്യമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ദീപക്ക് പുറത്തുവിട്ടിരുന്നു. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. 

ജൂണ്‍ ഒമ്പതിനാണ് കാപ്പാ കേസില്‍ സുഗതന്‍ വട്ടിയൂര്‍ക്കാവ് പൊലീസിന്റെ പിടിയിലാകുന്നത്. എന്നാൽ, അറസ്റ്റ് ഭീഷണി നിലനിന്നതിനാൽ ഇതിനുമുൻപുള്ള കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തില്ലെന്നാണ് എൽ.ഡി.എഫിന്റെ ആക്ഷേപം. പിന്നീട് നടന്ന മൂന്നുയോഗങ്ങളിലും സുഗതന്‍ പങ്കെടുത്തില്ലെന്നും ഈ ദിവസങ്ങളിലെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നുമാണ് ആരോപണം ഉയര്‍ന്നിരുന്നത്. 

പരാതിയെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ച മ്യൂസിയം പൊലീസ് കോര്‍പറേഷന്‍ ആസ്ഥാനത്തെത്തി മേയറുടെ ഓഫീസിലെ ഹാജര്‍ബുക്ക് ഉള്‍പ്പെടെ പരിശോധിച്ചു.  പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. കരുതൽ തടവ് റദ്ദാക്കിയതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് സുഗതൻ ജയിലിൽനിന്നു പുറത്തിറങ്ങിയത്. 

V V Rajesh, Councillor Sugathan Booked Over Alleged Forged Signature in Corporation Records:

Thiruvananthapuram Corporation Mayor V.V. Rajesh, Corporation Secretary, and councillor Sugathan have been booked over allegations that Sugathan’s signature was forged in council attendance records. The complaint, filed by LDF Parliamentary Party leader S.P. Deepak, alleges that Sugathan was shown as attending corporation meetings while he was in hiding. Documents reportedly showed discrepancies between signatures in the minutes dated February 26, March 3, and April 27 and Sugathan’s genuine signature, and the records will be sent for forensic examination. Police began investigating the complaint by inspecting the corporation headquarters and attendance records, and registered a case after finding prima facie substance in the allegations