sdpi-nemom-new

നേമത്തെ SDPI പിന്തുണ തള്ളാതെ LDF സ്ഥാനാര്‍ഥി വി.ശിവന്‍കുട്ടി. സംഘടനകള്‍ അവരുടെ നിലപാട് അനുസരിച്ച് വോട്ട് ചെയ്യും. ആരെങ്കിലും വോട്ട് ചെയ്യരുതെന്ന് പറയാനോ പ്രകടന പത്രികയില്‍ എഴുതാനോ ആകില്ലെന്ന് വി.ശിവന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട വി.ശിവന്‍കുട്ടിക്കുള്ള വോട്ട് രാജീവ് ചന്ദ്രശേഖറിന് വോട്ട് നല്‍കുന്നതിന് തുല്യമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന്‍ പറഞ്ഞു. തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് ശിവന്‍കുട്ടി എസ്.ഡി.പി.ഐയുടെ കാലുപിടിക്കുന്നതെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറും പറഞ്ഞു. 

ചില സംഘടനകള്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്ന് പ്രകടനപത്രികയില്‍ എഴുതാനില്ലെന്നായിരുന്നു ശിവന്‍കുട്ടിയുടെ വാദം. എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. ശിവന്‍കുട്ടിക്കുള്ള വോട്ട് രാജീവ് ചന്ദ്രശേഖറിന് നല്‍കുന്നതിന് തുല്യമെന്നായിരുന്നു കെ.എസ്.ശബരിനാഥന്‍റെ പ്രതികരണം. പി.എം ശ്രീയില്‍ ഒപ്പിട്ടത് ശിവന്‍കുട്ടിയും രാജീവും ചേര്‍ന്നാണെന്നും ശബരിനാഥന്‍ പറഞ്ഞു. അതേസമയം തോല്‍വി ഉറപ്പായപ്പോള്‍ എസ്.ഡി.പി.ഐയുടെ കാലുപിടിക്കുകയാണ് ശിവന്‍ കുട്ടി എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ ആരോപണം.

V Sivankutty Addresses SDPI Support Amidst Nemom Electoral Battle:

V Sivankutty, the LDF candidate in Nemom, has not rejected SDPI support, stating that organizations will vote according to their stance. Malayala Manorama Online News reported that V Sivankutty mentioned that it's not possible to ask anyone not to vote or to write it in the manifesto