എസ്‍ഡിപിഐ ബന്ധത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്ഡിപിഐ പിന്തുണ ചോദിച്ചിട്ടില്ലെന്നും ഇത്തരം പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫിന് പുറത്ത് ആരുടെ പിന്തുണയും തേടിയിട്ടില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ ചിലര്‍ വോട്ടുചെയ്തിട്ടുണ്ടാകും അത് ഏതെങ്കിലും കരാറിന്‍റെ ഭാഗമായിട്ടല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നേമത്ത് വി.ശിവന്‍കുട്ടിയും എസ്‍ഡിപിഐയുടെ പിന്തുണ തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന് യുഡിഎഫ് എവിടെ നിലപാടെടുത്തെന്നുവെന്നും മുഖ്യമന്ത്രിയുടെ ചോദ്യം. യുഡിഎഫ് പരസ്യ നിലപാട് എടുത്തല്ലോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.
ചോദ്യവിവാദത്തിലും മുഖ്യമന്ത്രിയുടെ വിശദീകരണമുണ്ടായി. മാധ്യമ പ്രവർത്തകരോട് ആദ്യമായി സംവദിക്കുകയല്ല. ഇന്നലെ വിശദമായി മറുപടി വേണ്ടിവന്നു, സമയം കഴിഞ്ഞു. ആരാണ് ചോദിക്കുന്നത് എന്ന് നോക്കിയല്ല ഉത്തര പറയാറുളളത്. ചിലര്‍ ചേര്‍ന്ന് സീന്‍ സൃഷ്ടിച്ചു, തിരിച്ചുവന്ന് മറുപടി പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ എങ്ങനെ വക്രീകരിക്കുന്നുവെന്നതിന് തെളിവായിരുന്നു ഇന്നലത്തെ വിവാദമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി മനസിലെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവില്ലെന്നും പറഞ്ഞു.
അതേസമയം, പ്രതിപക്ഷനേതാവുമായുള്ള സംവാദത്തില്‍ ഫെയ്സ്ബുക്കില്‍ സംവാദം നടക്കട്ടെയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എഫ്ബി സംവാദത്തിനാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. അത് പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ സംവാദ സമയവും സ്ഥലവും ചോദിച്ച് പ്രതിപക്ഷനേതാവെത്തി. മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ എന്ന തലക്കെട്ടോടെയാണ് വി.ഡി.സതീശന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിക്കും മുഖ്യമന്ത്രി മറുപടി നല്‍കി. കട്ടവരൊക്കെ എങ്ങനെയാണ് വീട്ടില്‍ എത്തിയതെന്ന് മുഖ്യമന്ത്രിയുടെ മറുപടി. കൂടുതല്‍ പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.