kayamkulam

തനിക്കെതിരായ വ്യക്തിഹത്യ ഇപ്പോഴും തുടരുന്നുവെന്ന് കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭ. ആരോപണം തെറ്റെന്നും മണ്ഡലത്തിലെ വികസന മുരടിപ്പാണ് യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നതെന്നും എം.ലിജു. തീര–നഗരമേഖലകളിലാകെ പാഞ്ഞുനടന്ന് വോട്ടുറപ്പിക്കുകയാണ്  സ്ഥാനാര്‍ഥികള്‍. പ്രചാരണം അവസാന വട്ടമെത്തുമ്പോള്‍ വോട്ടര്‍മാരില്‍ സമ്മിശ്ര പ്രതികരണമാണ്. വോട്ടോ ഫിനിഷ്.

പൊടിക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെയുള്ളവരുടെ സ്വീകരണങ്ങളേറ്റുവാങ്ങി പ്രചാരണത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.പ്രതിഭ. തന്നെ വ്യക്തിഹത്യ ചെയ്തവര്‍ക്ക് വോട്ടിലൂടെ മറുപടി നല്‍കണമെന്ന് സ്ത്രീകളക്കം വോട്ടര്‍മാരോട് അഭ്യര്‍ഥന.  തനിക്ക് നേരിടേണ്ടി വരുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് മനോരമ ന്യൂസ് ‘വോട്ടോ ഫിനിഷി’നോട് സംസാരിച്ച സ്ഥാനാര്‍ഥി വീണ്ടും ഇമോഷണലായി.

വനിതാ നേതാവിനെ വ്യക്തിഹത്യ ചെയ്തവരെ സ്ത്രീകള്‍ പാഠം പഠിപ്പിക്കണമെന്ന് എല്‍ഡിഎഫ് വനിതാ പ്രവര്‍ത്തര്‍. ആദ്യഘട്ടത്തിലെ വൈകാരികത പഴങ്കഥയെന്നു പറഞ്ഞ യുഡിഎഫ് സ്ഥാനാര്‍ഥി എം.ലിജു ഹാപ്പിയാണ്. എതിര്‍സ്ഥാനാര്‍ഥിയെ യുഡിഎഫുകാര്‍ വ്യക്തിഹത്യ ചെയ്യുന്നുവെന്ന ആരോപണത്തെ തള്ളുന്നു ലിജു. മണ്ഡലത്തില്‍ മാറ്റം ആഗ്രഹിക്കുന്ന വോട്ടര്‍മാരും കുറവല്ല. 2001 ന് ശേഷം യുഡിഎഫ് വിജയമറിഞ്ഞിട്ടില്ലാത്ത മണ്ഡലത്തില്‍ ഇക്കുറി കൈപ്പത്തി ഉയരുമെന്ന് യുഡിഎഫ്  വനിതാ പ്രവര്‍ത്തകര്‍. ബിഡിജെഎസിന്‍റെ തമ്പി മേട്ടുതുറയും സജീവമെങ്കിലും  കായംകുളത്തെ ചോദ്യം പ്രതിഭയോ ലിജുവോ എന്നതു മാത്രം.

U. Prathibha Alleges Personal Attacks, Seeks Voter Mandate:

Kayamkulam election campaigns are heating up with candidates facing personal attacks. LDF candidate U. Prathibha is calling for a response to cyberbullying through votes, while UDF candidate M. Liju denies personal attacks and focuses on development issues