ഫയല്‍ ചിത്രം

മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വികസനകാര്യങ്ങളില്‍ പരസ്യ സംവാദത്തിനാണ് വെല്ലുവിളി. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

തന്‍റെ വിശ്വാസ്യത തകർക്കാനാണ് സിപിഎം ശ്രമമെന്നും സതീശന്‍ പ്രതികരിച്ചു. താൻ നുണ പറയുന്നുവെന്ന് പ്രചരിപ്പിക്കുന്നു. നുണേശനാണോ, നുണറായിയാണോ കൂടുതൽ യോജിക്കുന്നത് എന്ന് കാണാമെന്നും വി.ഡി.സതീശന്‍. ഭവനപദ്ധതിയില്‍ പിണറായി പറയുന്നത് യമണ്ടന്‍ നുണയെന്നും സതീശന്‍ പറഞ്ഞു. വയനാട്ടില്‍ കുടില്‍കെട്ടി സമരം ചെയ്യുന്ന സിവൈഎഫ്ഐക്കാരെ തല്ലി ഓടിക്കണമെന്നും വി.ഡി.സതീശന്‍ പ്രതികരിച്ചു.

അതേസമയം മഞ്ചേശ്വത്ത് ലീഗിന് വേണ്ടി എസ്ഡിപിഐ സ്ഥാനാർഥിയെ പിൻവലിച്ചതിനെക്കുറിച്ച് അറിയില്ലെന്നും സതീശന്‍ പറ​ഞ്ഞു. എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് നേരത്തെ പരസ്യമായി പ്രസ്താവന ഇറക്കിയതാണെന്നും സതീശന്‍ വ്യക്തമാക്കി.

ENGLISH SUMMARY:

Kerala Opposition Leader VD Satheesan has challenged CM Pinarayi Vijayan to a public debate on the state's development. Satheesan criticized the government's housing projects as 'massive lies' and hit back at CPM's attempts to tarnish his credibility. He also clarified that UDF does not seek SDPI's support, while questioning the withdrawal of the SDPI candidate in Manjeshwaram. The political heat intensifies as the 2026 Assembly Election approaches.