ബിജെപി വിട്ട് നടന്‍ ദേവന്‍. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍നടന്ന ചടങ്ങിലായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം. നിലവില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവന്‍.
ശ്രീരാമ സാഗരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേവന്‍. എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തിലായിരുന്നു രാജി പ്രഖ്യാപനം. മാസങ്ങള്‍ക്കു മുന്നേ തീരുമാനമെടുത്തിരുന്നു. ഈ വേദിയില്‍ പ്രഖ്യാപനം നടത്തുന്നത് ഏറ്റവും ഉചിതമെന്ന് തോന്നിയതുകൊണ്ടാണ് പ്രഖ്യാപനമെന്നും ദേവന്‍ പറഞ്ഞു. തന്‍റെ രാഷ്ട്രീയ ലൈന്‍ ബിജെപിയുമായി ചേര്‍ന്നുപോകില്ല എന്നതാണ് കാരണം.
സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ, ശോഭാ സുരേന്ദ്രൻ എന്നിവർ മത്സരിച്ചപ്പോൾ അവർക്കുവേണ്ടി നന്നായി പ്രവർത്തിച്ചു. അതിന്റെ ഗുണം അവർക്കുണ്ടായെന്നാണ് മനസിലാക്കുന്നതെന്നും ദേവന്‍ പറഞ്ഞു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് ദേവന്‍ രാഷ്ട്രീയത്തിലേക്ക് കടന്നത്. പിന്നീട് 2021ല്‍ ഈ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു.