സിപിഎം– എസ്ഡിപിഐ ഡീല്‍ ആരോപണത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി. വര്‍ഗീതയോട് വിട്ടുവീഴ്ചയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയോട് എസ്ഡിപിഐ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എസ്ഡിപിഐയെപ്പറ്റി ഞാനാണോ പറയേണ്ടത്’ എന്നായിരുന്നു മറുപടി. എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ എസ്.ഡി.പി.ഐയുടെ നിലപാട് അവരോട് ചോദിക്കാനും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വര്‍ഗീയതയെയും ഒരേപോലെ എതിര്‍ക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എല്‍ഡിഎഫിനെ മോശമായി ചിത്രീകരിക്കാനും യുഡിഎഫ് പരിശുദ്ധരെന്ന് വരുത്തി തീര്‍ക്കാനുമാണ് മാധ്യമങ്ങളുടെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഡീല്‍ ആരോപണം കോണ്‍ഗ്രസിന്റെ നുണയെന്നും തുടര്‍ഭരണം കിട്ടിയത് ഗിമ്മിക്ക് കൊണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് സിപിഎം– എസ്‍ഡിപിഐ ധാരണയുണ്ടാക്കിയതെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. വേങ്ങര, മങ്കട സീറ്റുകളില്‍ മുന്‍ എസ്‍ഡിപിഐ സ്ഥാനാര്‍ഥികളാണ് ഇപ്പോള്‍ സിപിഎം സ്ഥാനാര്‍ഥികള്‍. പിഡിപി പരസ്യമായാണ് സിപിഎമ്മിന് പിന്തുണ പ്രഖ്യാപിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ALSO READ: ‘ഹോ... വല്ലാത്തൊരു പ്രായോഗികബുദ്ധി! ടിഷ്യൂപേപ്പര്‍ നീട്ടിയാലും ഒപ്പിടുന്ന ഒരേയൊരു മുഖ്യമന്ത്രി’ ...

എന്നാല്‍ ചെന്നിത്തലയുടെ ആരോപണം കനഗോലു കാപ്സ്യൂളെന്ന് എംഎ ബേബി പ്രതികരിച്ചു. പിന്തുണയ്ക്കും എന്നു പറയുന്നത് അവരുടെ അനുഭവത്തില്‍നിന്നാണെന്നും എസ്.ഡി.പി.ഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ എന്നും ബേബി പറഞ്ഞു. എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറയാതെയായിരുന്നും എം.എ.ബേബിയുടേയും പ്രതികരണം.

ENGLISH SUMMARY:

Kerala CM Pinarayi Vijayan lashed out at the media over questions regarding an alleged CPM-SDPI deal for the 2026 Assembly Elections. While the CM avoided a direct 'no' to SDPI votes, senior Congress leader Ramesh Chennithala alleged that the CM personally brokered the deal, citing former SDPI candidates now contesting for CPM in Vengara and Mankada. CPM leader MA Baby dismissed these claims as 'Kanugolu capsules'. Read the full political drama here.