വന്‍സ്വീകരണം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാലക്കാട്ടെത്തി. കോട്ടമൈതാനത്തെ എന്‍എഡിഎ പൊതുസമ്മേളനത്തിലെത്തിയ മോദി ചെണ്ട കൊട്ടി. ‘ജയ് വികസിത കേരളം’ എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കല്‍പ്പാത്തി കാശിക്ക് സമാനമാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട ഇടമാണിത്. പാലക്കാടിനെ വ്യാവസായിക നഗരമാക്കും. കേരളത്തില്‍ മാറ്റത്തിന് തുടക്കമായിരിക്കുന്നു എന്ന് പറഞ്ഞ മോദി സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചായിരുന്നു പ്രസംഗിച്ചത്.
Also Read: ‘കേരളം എന്‍ഡിഎയ്ക്ക് അനുകൂലം’; മലയാളത്തില്‍ പോസ്റ്റുമായി പ്രധാനമന്ത്രി
കേരളത്തിലെ കര്‍ഷകരും സ്ത്രീകളും എന്‍ഡിഎയ്ക്ക് ഒപ്പമാണ്. കേരളത്തില്‍ ബി.ജെ.പിയാണ് എ ടീം. ബിജെപിയുടെ ബി ടീം എന്നാണ് എല്‍ഡിഎഫ്–യുഡിഎഫ് പരസ്പര ആരോപിക്കുന്നത്. രണ്ട് മുന്നണികള്‍ക്കും ബിജെപിയെ ഭയമാണ്. എന്‍ഡിഎ വന്നാല്‍ മുന്‍ സര്‍ക്കാരിന്റെ ചെയ്തികളില്‍ അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി പാലക്കാട്ട് പറഞ്ഞു. കേരളത്തിന്റെ വികസനം മോദിയുടെ ഗ്യാരന്റിയാണ്. മാറാത്തത് ഇനി മാറും. ഇനി കേരളം വളരും. കേരളത്തിന്റെ വികസനം എല്‍.ഡി.എഫും യു.ഡി.എഫും ചിന്തിക്കുന്നില്ല. കോണ്‍ഗ്രസ് ജനപ്രതിനിധി സ്ത്രീകളോട് മോശമായി പെരുമാറി. ഇതാണ് കോണ്‍ഗ്രസിന്റെ മുഖം. ഇവരെ സൂക്ഷിക്കണമെന്നും പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം ഉയര്‍ത്തി പ്രധാനമന്ത്രി പറഞ്ഞു
പാലക്കാട്ടെ പൊതുസമ്മേളനത്തിനു ശേഷം പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരിലെത്തി. കുട്ടനെല്ലൂര്‍ ഗവ. കോളജ് ഹെലിപാഡില്‍ ഇറങ്ങി. സ്വരാജ് റൗണ്ട് വരെയുള്ള റോഡ് ഷോ ഉടന്‍ നടക്കും.
എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ റോഡ് ഷോയില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടാകും. സ്വരാജ് റൗണ്ടിലാണ് പൊതുസമ്മേളനം