ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഷാൾ അണിയിച്ചതുമായി ബന്ധപ്പെട്ട വിവാദം പ്രചരിപ്പിച്ചത് മറ്റേ ഗുണത്തിൽ പെട്ടവരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.അദ്ദേഹം  സംസാരിക്കുന്നത് കൊണ്ടാണ് ഷാൾ സ്വന്തം കഴുത്തിൽ ഇട്ടതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. മറ്റേ മോനെ പരാമർശത്തിലും സുരേഷ് ഗോപി വീണ്ടും വിശദീകരണം നടത്തി. മറ്റൊരു അർത്ഥത്തിൽ അല്ല വിളിച്ചത് . എയിംസ് വരും എന്നാണ് പറഞ്ഞത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രനെ സ്ഥാനാർഥി ആക്കിയിരുന്നെങ്കില്‍ പുഷ്പം പോലെ ജയിക്കുകമായിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ബേപ്പൂരിലെ എന്‍ഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവിന്റെ പ്രചാരണ യോഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. 

Also Read: 'രമേഷ് പിഷാരടിയോട് വ്യക്തിപരമായ പ്രശ്നമുണ്ട്, പാലക്കാട് തോല്‍ക്കാന്‍ പോകുന്നയാളെ എന്ത് പറയാന്‍'

അതേസമസം, സിപിഎം –  ബിജെപി ഡീല്‍ ആരോപണം സുരേഷ് ഗോപി തള്ളി. യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്ത ആരോപണത്തിന് പ്രധാനമന്ത്രി മറുപടി പറയും. കുന്ദമംഗലം എന്‍ഡിഎ സ്ഥാനാര്‍ഥി വി.കെ. സജീവന് വേണ്ടി വോട്ടുചോദിക്കാനാണ് സുരേഷ് ഗോപി ആദ്യമെത്തിയത്. തുടങ്ങിയത് തന്നെ സിപിഎം - ബിജെപി ഡീലിനെക്കുറിച്ചാണ്. നേരെ കോഴിക്കോട് നോര്‍ത്തിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേയ്ക്ക്. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യാ ഹരിദാസ് മേയ് നാല് മുതല്‍ നവ്യാഹരിദാസ് എംഎല്‍എ എന്നാകും അറിയപ്പെടുകയെന്ന് പറഞ്ഞ സുരേഷ് ഗോപി പാലക്കാട് ഉപതിരഞ്ഞെുപ്പിലെ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ആയിരുന്നുവെങ്കില്‍ അന്നേ ജയിച്ചേനെ എന്നും പറഞ്ഞുവച്ചു. 

ബേപ്പൂരിലെ കെപി പ്രകാശ് ബാബു, കൊയിലാണ്ടിയിലെ സിപി പ്രഭുല്‍ കൃഷ്ണന്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളിലും സുരേഷ് ഗോപി പങ്കെടുത്തു. 

ENGLISH SUMMARY:

Suresh Gopi addressed the shawl controversy surrounding Rajeev Chandrasekhar, stating it was spread by opposing factions. He also clarified his remarks, explaining the shawl was placed on his own neck and his statement was made with good intentions, not to provoke.