കാസര്‍കോട് ആദൂരില്‍ കനത്ത മഴയ്ക്കിടെ മതിലിടിഞ്ഞുവീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനോട് ചേർന്നുള്ള മതിലാണ് ഇടിഞ്ഞുവീണത്. ആദൂർ പി.എച്ച്.സിക്ക് സമീപം താമസിക്കുന്ന അബൂബക്കറിന്റെ മക്കളായ മുസമ്മിൽ (8), മുൻസിർ (5) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഒന്‍പത് വയസ്സുകാരനായ മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കനത്ത മഴ മാറി കുട്ടികൾ പുറത്തിറങ്ങിയ സമയത്താണ് മതിൽ ഇടിഞ്ഞു വീണത്. കുട്ടികളുടെ ശരീരത്തിലേക്ക് കല്ലുകൾ ഇടിഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.