നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടെന്ന് നിലപാടെടുത്ത ഹൈക്കമാന്‍ഡ് അസമില്‍ നിലപാട് മാറ്റി. ലോക്സഭയിലെ പ്രതിപക്ഷ ഉപനേതാവായ ഗൗരവ് ഗൊഗോയിലെ നിയമസഭയിലേക്ക് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. കേരളത്തിലെ എം.പിമാര്‍ക്ക് അവസരം നല്‍കാതെ അസമില്‍ എം.പിമാരെ മത്സരിക്കാന്‍ അനുവദിച്ചതിനെ പറ്റി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് സംസാരിച്ചിരുന്നതായി കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു.
മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ജോസഫിന്‍റെ പ്രതികരണം. ''ഞാനത് ഖർഗെയോടു ചോദിച്ചിരുന്നു. അസമിൽ ഒരാൾക്ക് ഇളവു നൽകിയതു ലീഡർഷിപ്പിനു വേണ്ടി യാണെന്നാണ് പറഞ്ഞത്. കേരളത്തി ലാകട്ടെ, അർഹതയുള്ള പല എംപി മാരുണ്ട്'' എന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. സംസ്ഥാന അധ്യക്ഷനും ജോര്‍ഹാട്ട് എംപിയുമാണ് ഗൗരവ് ഗൊഗോയ്. ജോര്‍ഹട്ട് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഗൊഗോയ് മത്സരിക്കുന്നത്. അസമില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി മുഖയായി ഉയര്‍ത്തികാട്ടുന്ന നേതാവ് അദ്ദേഹം.
കോണ്‍ഗ്രസ് ഒരു കാലത്തും മുഖം ഉയര്‍ത്തികാട്ടി മത്സരിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ലീഡറെ നിശ്ചയിക്കാറെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയാകാനില്ലെന്നും അതൊന്നും പ്രവചിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. 100 ലധികം സീറ്റുകള്‍ നേടുമെന്നും കഴിഞ്ഞ തവണത്തേക്കാള്‍ 50 സീറ്റ് അധികം നേടാന്‍ വേണ്ട പ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.